Publish Date: Sat, 28 May 2022 (10:14 IST)
Updated Date: Sat, 28 May 2022 (10:18 IST)
2017 ലെ മെയ് 28 സിജു വില്‍സണ്‍ ഒരിക്കലും മറക്കില്ല. കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രണയിനിയെ വിവാഹം ചെയ്തത് അന്നേ ദിവസം ആയിരുന്നു. ഭാര്യ ശ്രുതി വിജയന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സിജു വില്‍സണ്‍.
2021 ല്‍ രണ്ടാളും അച്ഛനുമമ്മയും ആയപ്പോള്‍ ഇരുവരുടെയും ലോകം ഇപ്പോള്‍ മെഹറിന് ചുറ്റുമാണ്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മക്കളെ കാണാനായി ഓടിയെത്താന്‍ സിജു വില്‍സണിന് എപ്പോഴും ഇഷ്ടമാണ്.
പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാറിയ സിജു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനായി കാത്തിരിക്കുകയാണ്.