Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടച്ച്-അപ് ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ സില്‍ക് സ്മിത; യഥാര്‍ഥ പേര് വിജയലക്ഷ്മി, വണ്ടിച്ചക്രത്തിലൂടെ 'സില്‍ക്' ആയി

ടച്ച്-അപ് ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ സില്‍ക് സ്മിത; യഥാര്‍ഥ പേര് വിജയലക്ഷ്മി, വണ്ടിച്ചക്രത്തിലൂടെ 'സില്‍ക്' ആയി
, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (09:34 IST)
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച സൂപ്പര്‍താരമായിരുന്നു സില്‍ക് സ്മിത. 35-ാം വയസ്സിലാണ് സില്‍ക് സ്മിത ഈ ലോകത്തോട് വിട പറഞ്ഞത്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ സില്‍ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഇപ്പോഴും വ്യക്തമല്ല. 
 
ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ബാല്യകാലമായിരുന്നു സില്‍ക് സ്മിതയുടേത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നാലാം ക്ലാസില്‍ സില്‍ക് സ്മിത പഠനം നിര്‍ത്തി. 
 
വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ടച്ച്-അപ് ആര്‍ട്ടിസ്റ്റായാണ് സില്‍ക് സിനിമയിലേക്ക് എത്തുന്നത്. മേക്കപ്പ് രംഗത്തോട് വലിയ താല്‍പര്യമുണ്ടായിരുന്നു വിജയലക്ഷ്മിക്ക്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാനും തുടങ്ങി. 
 
1980 ല്‍ വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിലൂടെയാണ് വിജയലക്ഷ്മി സില്‍ക് സ്മിതയാകുന്നത്. വണ്ടിച്ചക്രത്തിലെ ബാര്‍ ഡാന്‍സര്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സില്‍ക് എന്നാണ് സിനിമയിലെ ബാര്‍ ഡാന്‍സറുടെ പേര്. വണ്ടിച്ചക്രത്തിനു ശേഷം വിജയലക്ഷ്മി സില്‍ക് ആയി. സംവിധായകന്‍ വിനു ചക്രവര്‍ത്തി സില്‍ക്കിനൊപ്പം സ്മിത എന്ന പേര് കൂടി സമ്മാനിച്ചു. അങ്ങനെ സില്‍ക് സ്മിതയെന്ന താരം പിറന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെമ്മീനില്‍ അഭിനയിക്കാന്‍ മധുവിന് ലഭിച്ച പ്രതിഫലം എത്രയെന്നോ? സത്യനേക്കാള്‍ 10,000 രൂപ കുറവ് !