Webdunia - Bharat's app for daily news and videos

Install App

തെറ്റുകള്‍ പറ്റി,അതില്‍ കുറ്റബോധം തോന്നിയിട്ടില്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി

കെ ആര്‍ അനൂപ്
ബുധന്‍, 19 ജൂണ്‍ 2024 (09:36 IST)
Abhayaa Hiranmayi
ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കയ്യില്‍ തന്നെയാണ്. ആ വൈബില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഗായിക അഭയ ഹിരണ്‍മയി.എന്റെ സന്തോഷം ആരെയും ആശ്രയിച്ചുകൊണ്ടായിരുന്നില്ല എന്നും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാം സംഭവിക്കുന്നതുപോലെ തനിക്കും തെറ്റുകള്‍ പറ്റിയെന്നും ഗായിക തുറന്ന് പറയുന്നു. തന്റെ സ്വകാര്യജീവിതം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഭയ.
 
പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഗായികയുടെ കുറിപ്പ്.
 
'ഇപ്പോള്‍ എന്നെ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്ന് ആളുകള്‍ പറയുന്നു. എന്റെ മുന്‍പത്തെ ജീവിതം നിങ്ങള്‍ കണ്ടിട്ടില്ല. അതൊരു കാലഘട്ടമാണ്. എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ചു പറയും, എന്തു തന്നെ സംഭവിച്ചാലും അവള്‍ ഹാപ്പിയാണെന്ന്. അതെ, എനിക്കു തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ചുകൊണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാം സംഭവിക്കുന്നതുപോലെ എനിക്കും തെറ്റുകള്‍ പറ്റി.
 
പക്ഷേ ഇതുവരെ അതില്‍ കുറ്റബോധം തോന്നിയിട്ടില്ല. ജീവിതം എപ്പോഴും എന്നെ നല്ലതു പഠിപ്പിക്കുന്നു. തെറ്റുകള്‍ വരുത്തുക, അവയില്‍ നിന്ന് പഠിക്കുക, വീണ്ടും തെറ്റുകള്‍ വരുത്തുക. അതില്‍ നിന്ന് വീണ്ടും പഠിക്കുക. അങ്ങനെയാണ് നമ്മള്‍ നമ്മുടെ ജീവിതം നയിക്കേണ്ടത്. ജീവിക്കാന്‍ ആഗ്രഹിക്കുന്ന നിമിഷത്തില്‍ ജീവിക്കൂ',-അഭയ് ഹിരണ്‍മയി കുറിച്ചു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments