Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസര്‍ബൈജാനിലേക്ക് അജിത്ത്,'വിടാ മുയര്‍ച്ചി'അവസാനഘട്ട ചിത്രീകരണം ഉടന്‍ ആരംഭിക്കും

Ajith's 'Vidaa Muyarchi' final schedule from June 24 in Azerbaijan

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജൂണ്‍ 2024 (15:33 IST)
220 കോടിയില്‍ അജിത്തിന്റെ 62മത്തെ സിനിമ വിടാ മുയര്‍ച്ചി(VidaaMuyarchi) ഒരുങ്ങുകയാണ്.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ജൂണ്‍ 24 മുതല്‍ അവസാന ഷെഡ്യൂള്‍ ആരംഭിക്കും. അജിത് ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കും. 
 
ജൂണ്‍ 20 ന് ടീം അസര്‍ബൈജാനിലേക്ക് പോകുമെന്നും ജൂണ്‍ 24 മുതല്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ ഷൂട്ട് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
 സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. 2024 ദീപാവലിക്ക് സിനിമ പ്രദര്‍ശനത്തിന് എത്തും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

25 കോടി അടിച്ച് ആശാനേ...തുടര്‍ പരാജയങ്ങളില്‍ നിന്ന് ആസിഫിന് പുതുജീവന്‍