Sitaare Zameen Par Box Office Collection Report: വെറും നാല് ദിവസം കൊണ്ട് 100 കോടി; വിജയത്തിലേക്ക് കുതിച്ച് ആമിർ ഖാന്റെ സിത്താരെ സമീൻ പർ

ചിത്രത്തിന്റെ കളക്ഷൻസ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിഹാരിക കെ.എസ്
തിങ്കള്‍, 23 ജൂണ്‍ 2025 (08:31 IST)
ആമിർ ഖാൻ നായകനായ ചിത്രമാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് ആദ്യ പ്രതികരണങ്ങൾ. ബോക്സ് ഓഫീസിൽ സിനിമ വലിയ കുതിപ്പുണ്ടാക്കാകുന്നുണ്ട്. ചിത്രത്തിന്റെ കളക്ഷൻസ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 
 
പിങ്ക് വില്ലയുടെറിപ്പോർട്ട് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും വെറും മൂന്ന് ദിവസം കൊണ്ട് 94 കോടിയോളം നേടി. ആദ്യ ദിവസം വെറും 19 കോടി മാത്രമായിരുന്നു സിനിമയ്ക്ക് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രം കളക്ഷനിൽ വമ്പൻ മുന്നേറ്റം നടത്തി. രണ്ടാം ദിവസം 34 കോടി രൂപയും മൂന്നാം ദിവസം 40 കോടിയുമാണ് സിനിമ ആഗോള മാർക്കറ്റിൽ നിന്നും നേടിയത്. ചിത്രം നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
 
ഡബിൾ മീനിംഗിന്റെയോ കളിയാക്കലുകളുടെയോ അകമ്പടിയില്ലാതെയാണ് സിത്താരെ സമീൻ പറിലെ തമാശകൾ ഒരുക്കിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ നല്ലൊരു അനുഭവം ആയി മാറുന്നു എന്നാണ് ബോളിവുഡ് ക്രിട്ടിക് ആയ അൻമോൽ ജംവാൽ എക്സിൽ കുറിച്ചിരിക്കുന്നത്. ചിത്രം മുൻ ആമിർ ഖാൻ സിനിമകളെപ്പോലെ നിരാശപ്പെടുത്തിയില്ലെന്നും കമന്റുകളുണ്ട്. ഉറപ്പായും സിത്താരെ സമീൻ പർ പ്രേക്ഷകരെ കരയിപ്പിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments