Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാദ്യമായി ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് യു /എ സര്‍ട്ടിഫിക്കറ്റ്, 'ഡോക്ടര്‍' പുതിയ വിവരങ്ങള്‍ ഇതാ !

ഇതാദ്യമായി ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് യു /എ സര്‍ട്ടിഫിക്കറ്റ്, 'ഡോക്ടര്‍' പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

, വെള്ളി, 14 മെയ് 2021 (15:49 IST)
തമിഴ് ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍'. നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.
 
സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
ശിവകാര്‍ത്തികേയന്റെ ഡോക്ടറിന് യു /എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.2 മണിക്കൂര്‍ 28 മിനിറ്റാണ് ചിത്രത്തിന്റെ റണ്‍ടൈമ്.
 
 യു /എ സെന്‍സര്‍ ചെയ്യുന്ന ശിവകാര്‍ത്തികേയന്റെ ആദ്യ ചിത്രമായിരിക്കും 'ഡോക്ടര്‍'. ഈ സിനിമയൊരു കോമഡി എന്റര്‍ടെയ്നറാണെന്ന് പറയപ്പെടുന്നു. നിരവധി ആക്ഷന്‍ സീക്വന്‍സുകളും ചിത്രത്തിലുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക പ്രിയങ്ക മോഹനാണ് നായിക.വിനയ് വില്ലന്‍ വേഷത്തിലെത്തുന്നു.അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു. കെജെആര്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നായാട്ടിന് ലഭിച്ച എന്റെ ആദ്യത്തെ അവാര്‍ഡ്'; ആവേശത്തില്‍ ജോജു ജോര്‍ജ് , സിനിമയെ പ്രശംസിച്ച് നടന്‍ രാജ്കുമാര്‍ റാവു