Webdunia - Bharat's app for daily news and videos

Install App

'പാട്ട്, അടി, ആട്ടം - റിപ്പീറ്റ്'; പ്രഭുദേവ-എസ്.ജെ.സിനു ചിത്രത്തിന് തുടക്കമായി

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (13:27 IST)
ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിച്ച് എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. 'പേട്ട റാപ്' എന്നാണ് ചിത്രത്തിന്റെ പേര്. പ്രഭുദേവ നായകനാകുന്ന ചിത്രത്തില്‍ വേദികയാണ് നായിക. 
 
'പാട്ട്, അടി, ആട്ടം - റിപ്പീറ്റ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, ആക്ഷന്‍, സംഗീതം, നൃത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് ടാഗ് ലൈനില്‍ നിന്ന് തന്നെ വ്യക്തമാണ്. 
 
പോണ്ടിച്ചേരി, ചെന്നൈ, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ജിബൂട്ടി, തേര് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം എസ്.ജെ.സിനു ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഡിനില്‍ പി.കെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഡി.ഇമാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ പാട്ടിന് വളരെ പ്രാധാന്യമുണ്ട്. എ.ആര്‍.മോഹനനാണ് കലാസംവിധാനം. എഡിറ്റര്‍ സാന്‍ ലോകേഷ്. 
 
പ്രഭുദേവ, വേദിക എന്നിവര്‍ക്കൊപ്പം വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേ,് തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 
 
ചീഫ് കോ ഡയറക്ടര്‍ - ചോഴന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എം എസ് ആനന്ദ്, ശശികുമാര്‍ എന്‍, ഗാനരചന -  വിവേക, മദന്‍ കാര്‍ക്കി, പ്രോജക്ട് ഡിസൈനര്‍ - തുഷാര്‍ എസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - സഞ്ജയ് ഗസല്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് - സായ് സന്തോഷ്, പി ആര്‍ ഓ - നിഖില്‍ മുരുകന്‍, പ്രതീഷ് ശേഖര്‍, വി എഫ് എക്സ് - വിപിന്‍ വിജയന്‍, ഡിസൈന്‍ - 
മനു ഡാവിഞ്ചി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments