Webdunia - Bharat's app for daily news and videos

Install App

Sreenivasan: പഴയ നർമ്മത്തിന് ഒട്ടും മങ്ങലില്ല, എഴുതാൻ പോകുന്ന അടുത്ത തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ചു: ശ്രീനിവാസനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്മിനു

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (13:26 IST)
അസുഖങ്ങൾ കാരണം ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. കഴിഞ്ഞ മാസം ചികിത്സയ്ക്കായി ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ പതുക്കെ തൻ്റെ പഴയ ജീവിതത്തിലേക്ക് വരികയാണ് മലയാളികളുടെ പ്രിയ കഥാകൃത്ത്. ഈ സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുകയാണ് നടി സ്മിനു സിജോ.
 
ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശിച്ചതിൻ്റെ ചിത്രങ്ങൾ സ്മിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു ഇതിനോടപ്പമുള്ള കുറിപ്പിലാണ് ശ്രീനിവാസൻ ജീവിതം തിരികെപിടിക്കുന്നുവെന്ന സന്തോഷവാർത്ത സ്മിനു പങ്കുവെച്ചത്.ഈ സന്തോഷം എന്നും മായാതിരിക്കട്ടെയെന്നും ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സ്മിനുവിൻ്റെ കുറിപ്പ് തുടങ്ങുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sminu Sijo (@sminusijo)

തന്നെ കണ്ടയുടനെ തന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞുവെന്നും ധ്യാനിൻ്റെ ഇൻ്റർവ്യൂ തമാശകളെ പറ്റിയും ധ്യാനിൻ്റെ ചെറുപ്പകാലത്തെ മറ്റ് തമാശകളെ പറ്റിയും ശ്രീനിവാസൻ പറഞ്ഞുവെന്നും ആരോഗ്യവാനായി താൻ എഴുതാൻ പോകുന്ന അടുത്ത തിരക്കഥയെ പറ്റി ശ്രീനിവാസൻ വാചാലനായെന്നും സ്മിനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
സ്മിനുവിൻ്റെ ഇൻസ്റ്റഗ്രാം കുറിപ്പ് വായിക്കാം
 
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്,
 
ഇന്ന് ഞാൻ ശ്രീനിയേട്ടൻ്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും ,കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാൻൻ്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോൻ്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു.
 
 ചിരിക്കുന്ന ശ്രീനിയേട്ടനെയും , ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ്റെ തിരിച്ചു വരവിന്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments