Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്; ശ്രീനിവാസനെ സന്ദര്‍ശിച്ച് നടി സ്മിനു

ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്

Sreenivasan health condition New Photos
, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (09:58 IST)
രോഗാവസ്ഥയെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ശ്രീനിവാസനെ സന്ദര്‍ശിച്ച് നടി സ്മിനു സിജോ. ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങളും സ്മിനു പങ്കുവെച്ചു. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സ്മിനു കുറിച്ചു. 
 
നടി സ്മിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം 
 
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sminu Sijo (@sminusijo)


ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാന്‍ന്റെ ഇന്റ്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്നു ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റ്റര്‍വ്യൂവില്‍ പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റ്റര്‍വ്യുവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ  ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ  പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്, പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത  മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം  അത്മവിശ്വാസം അതു മാത്രം  മതി നമ്മള്‍ മലയാളികള്‍ക്ക്  നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജകുമാരിയെ പോലെ,മേക്കോവര്‍ ചിത്രങ്ങളുമായി ഹനാന്‍