Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞ് പിറന്നു

Sneha and Sreekumar blessed with baby boy
, വെള്ളി, 2 ജൂണ്‍ 2023 (10:46 IST)
ടെലിവിഷന്‍, സിനിമ താരങ്ങളായ സ്‌നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞ് പിറന്നു. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. ഇന്നലെ വൈകിട്ടാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇരുവരും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചിട്ടുള്ളത്. 
 
ഗര്‍ഭകാല വിശേഷങ്ങളെല്ലാം സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നിരിക്കുന്നത്. 2019 ഡിസംബര്‍ 11 നാണ് ഇരുവരും വിവാഹിതരായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പന്‍ കേക്ക് മുറിച്ച് ആഘോഷം,'ജയിലര്‍' ചിത്രീകരണം പൂര്‍ത്തിയായി