ബോക്സോഫീസിന് ആദരാഞ്ജലി നേരാം, ആശിർവാദും മമ്മൂട്ടി കമ്പനിയും ഒപ്പമെത്തുന്നു, തീപ്പൊരി ഐറ്റം ലോഡിംഗ്

അഭിറാം മനോഹർ
വെള്ളി, 23 ഓഗസ്റ്റ് 2024 (14:43 IST)
Mammootty,Mohanlal
മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മലയാള സിനിമയില്‍ ഇപ്പോഴും സജീവമാണെങ്കിലും ഇരു താരങ്ങളും ഒരുമിച്ച് സിനിമ ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കൊവിഡ് കാലവും കഴിഞ്ഞ് മലയാള സിനിമയുടെ വിപണിയും ഉയര്‍ന്നിരിക്കുന്ന പുതിയ കാലത്തിലാണ് വീണ്ടുമൊരു സിനിമയ്ക്കായി മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്.
 
 ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ ആന്റണി പെരുമ്പാവൂര്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടി കമ്പനിയേയും ആശിര്‍വാദ് സിനിമാസിനെയും ആന്റണി പെരുമ്പാവൂര്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇതോടെ 2 പ്രൊഡക്ഷന്‍ ഹൗസുകളും ചേര്‍ന്ന് പുതിയ സിനിമ ഒരുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
 നിലവില്‍ സംവിധായകനാരെന്നോ ഏത് തരത്തിലുള്ള സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നോ വ്യക്തമല്ല. ഇരുവരും തന്നെയാകും സിനിമയിലെ നായകന്മാരെന്നാണ് സൂചന. അങ്ങനെയെങ്കില്‍ യുവതാരങ്ങള്‍ അടക്കമുള്ള വമ്പന്‍ സിനിമയായാകും പുതിയ ചിത്രം ഇറങ്ങുക. നിലവിലെ സാഹചര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തെറിയാന്‍ പുതിയ സിനിമയ്ക്ക് സാധിക്കും. സംവിധായകന്‍ ആരാകും എന്നതടക്കം പുതിയ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ഇതോടെ സിനിമാപ്രേമികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments