Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോജു ജോര്‍ജിനോട് രാഷ്ടീയപരമായി കടുത്ത അനിഷ്ടമുണ്ടെങ്കിലും,സോളമന്റെ തേനീച്ചകളെ തള്ളിക്കളയുന്നില്ല:വി.പി. സജീന്ദ്രന്‍

ജോജു ജോര്‍ജിനോട് രാഷ്ടീയപരമായി കടുത്ത അനിഷ്ടമുണ്ടെങ്കിലും,സോളമന്റെ തേനീച്ചകളെ തള്ളിക്കളയുന്നില്ല:വി.പി. സജീന്ദ്രന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (11:57 IST)
ജോജു ജോര്‍ജിനോട് രാഷ്ടീയപരമായി കടുത്ത അനിഷ്ടമുണ്ടെങ്കിലും
ഒരു കലാസൃഷ്ടി എന്ന നിലയില്‍ സോളമന്റെ തേനീച്ചകളെ
തള്ളിക്കളയുന്നില്ലെന്ന് വി.പി. സജീന്ദ്രന്‍. ലാല്‍ ജോസിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
വി.പി. സജീന്ദ്രന്റെ വാക്കുകളിലേക്ക് 
 
പാര്‍ട്ടി പരിപാടികളുടെ തിരക്കുമൂലം ഇന്നലെയാണ് സോളമന്റെ തേനീച്ചകള്‍ കാണാനായത്.നല്ല പടം!ജോജു ജോര്‍ജിനോട്
രാഷ്ടീയപരമായി കടുത്ത അനിഷ്ടമുണ്ടെങ്കിലും
ഒരു കലാസൃഷ്ടി എന്ന നിലയില്‍ സോളമന്റെ തേനീച്ചകളെ*
തള്ളിക്കളയുന്നില്ല.ലാല്‍ ജോസ് എന്ന ജനപ്രിയ സംവിധായകന്റെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത ! രണ്ടു
പോലീസുകാരികളുടെഅനന്യസുലഭവും മനോഹരവുമായ സൗഹൃദത്തിലൂടെ ഇതള്‍ വിരിയുന്ന കഥയുടെ ആദ്യ പകുതിയില്‍ പെണ്‍ കുസൃതികളും തമാശകളും ആവോളമുണ്ട്.
 
പെണ്‍ പോലീസുകാരുടെ ജീവിതം അതിസൂക്ഷ്മമായി ഇവിടെ അവതരിപ്പിക്കപ്പെടുന്നു.
രണ്ടാം പാതിയാകട്ടെ അന്വേഷണാത്മകതയാല്‍ ജിജ്ഞാസ ജനിപ്പിക്കുന്ന ത്രില്ലര്‍ ആണ് .
ഒരിടത്തും മുഴച്ചു നില്‍ക്കാതെ
യഥാതഥമായി കഥ പറയുന്ന ലാല്‍ ജോസ് ശൈലി ഇതില്‍ ആദ്യന്തം പ്രകടമാകുന്നു. പുതുമുഖങ്ങളുടെ പരിഭ്രമം ഒട്ടുമില്ലാതെയാണ് നായികാ നായകന്മാര്‍ സിനിമയുടെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത്.
 
ചിത്രത്തിന്റെ
തിരക്കഥാകൃത്ത് പി ജി പ്രഗീഷ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ ആണെന്നത്
വൈയക്തികമായ സന്തോഷവും പകരുന്നു. 
പ്രഗീഷിനും ലാല്‍ ജോസിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവ താരനിര, അര്‍ജുന്‍ അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍,'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹന്‍ലാല്‍