Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉടന്‍ ഒരു മുത്തച്ഛനാകണം'; ആഗ്രഹവും കാരണവും തുറന്നു പറഞ്ഞ് റഹ്‌മാന്‍

'soon to be a grandfather'; Rahman openly spoke about the desire and the reason

കെ ആര്‍ അനൂപ്

, ചൊവ്വ, 21 മെയ് 2024 (16:17 IST)
വര്‍ഷങ്ങളുടെ ആത്മബന്ധമുണ്ട് മോഹന്‍ലാലിനും ബഹുമാനം ഇടയില്‍. സുഹൃത്തുക്കളെപ്പോലെ എന്തും സംസാരിക്കാനുള്ള ബന്ധം ഇരുവര്‍ക്കും ഇടയില്‍ വളര്‍ന്നിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍ ആയി എത്തിയിരിക്കുകയാണ് റഹ്‌മാന്‍. ഒരു ആഗ്രഹം കൂടി ആശംസ കുറിപ്പില്‍ നടന്‍ എഴുതി. മറ്റൊന്നുമല്ല ഉടന്‍തന്നെ മോഹന്‍ലാലിനെ മുത്തച്ഛനായി കാണണം എന്നതാണ് ആ ആഗ്രഹം.
 
'എന്റെ പ്രിയപ്പെട്ട ഡാര്‍ലിങ്ങിന് ജന്മദിനാശംസകള്‍. ദൈവം എപ്പോഴും കൂടുതല്‍ സന്തോഷവും നല്ല ആരോഗ്യവും വിജയവും നല്‍കി അനുഗ്രഹിക്കട്ടെ. ലവ് യു ലോഡ്‌സ്. എന്റെ ഒരേയൊരു ആഗ്രഹം പ്ലീസ് ഉടന്‍ ഒരു മുത്തച്ഛനാകണം. എങ്കില്‍ മാത്രമേ ഞാന്‍ സ്‌ട്രെസ് ഫ്രീ ആകൂ',-തമാശരൂപേണ റഹ്‌മാന്‍ എഴുതി.
 
 
ഒരുകാലത്ത് യുവഹൃദയങ്ങളെ കീഴടക്കിയ നടനായിരുന്നു റഹ്‌മാന്‍, അവരുടെ റൊമാന്റിക് ഹീറോ എന്നുവേണം പറയാന്‍. തമിഴില്‍ ശക്തമായ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വില്ലന്‍ റോളിലാണ് ഗണപതില്‍ റഹ്‌മാന്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ മലയാള സിനിമയുടെ തിരക്കിലാണ് റഹ്‌മാന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം റഹ്‌മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നന്ദി ലാലേട്ടാ... നിങ്ങള്‍ക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ല'; 'കായംകുളം കൊച്ചുണ്ണി' ലൊക്കേഷനിലെ അധികമാരും കാണാത്ത ചിത്രങ്ങളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്