Publish Date: Sat, 21 Aug 2021 (12:06 IST)
Updated Date: Sat, 21 Aug 2021 (12:08 IST)
സിനിമ പ്രേമികള്‍ നെഞ്ചിലേറ്റിയ സൂര്യ ചിത്രമായിരുന്നു 'സൂരറൈ പോട്ര്. നെടുമാരന്റെയും ബൊമ്മിയുടെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ.
ആസ്ട്രേലിയയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ ആണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.മികച്ച സിനിമയ്ക്കും നടനും ഉള്ള പുരസ്‌കാരം സിനിമ നേടി.ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് തമിഴ് ചിത്രമായിരുന്നു 'സൂരരൈ പോട്ര്'. എയര്‍ ഡെക്കാണ്‍ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.