Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ 'സൂരറൈ പോട്ര്' ഓടിടി റിലീസ്

കെ ആർ അനൂപ്
ശനി, 22 ഓഗസ്റ്റ് 2020 (15:35 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രം 'സൂരറൈ പോട്ര്' ആമസോൺ പ്രൈമിൽ ഒക്ടോബർ 30ന് റിലീസ് ചെയ്യും. അപർണ ബാലമുരളി നായികയായെത്തുന്ന ചിത്രം സുധ കൊങ്കാരയാണ് സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈം വഴി റിലീസിന് എത്തുന്ന ആദ്യ തമിഴ് ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
 
എയർ ഡെക്കാൻ സ്ഥാപകനായ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഒരു വിമാന ബിസിനസ്സ് സ്വന്തമാക്കണം  എന്നു സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യൻറെ  ജീവിത യാത്രയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സൂര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ 2 ഡി എന്റർടൈൻമെന്റും ബോളിവുഡ് ആസ്ഥാനമായുള്ള സിഖ്യ എന്റർടൈൻമെന്റും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കാളി വെങ്കട്ട്, മോഹൻ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
 
നടി ജ്യോതികയുടെ 'പൊൻമകൾ വന്താൽ' എന്ന ചിത്രവും ഓടിടി റിലീസ് ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments