Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്‌ക്കൊപ്പം വെട്രിമാരൻ, ചിത്രം അടുത്ത വര്‍ഷം !

വിജയ്‌ക്കൊപ്പം വെട്രിമാരൻ, ചിത്രം അടുത്ത വര്‍ഷം !

കെ ആര്‍ അനൂപ്

, ശനി, 25 ജൂലൈ 2020 (13:22 IST)
വിജയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാൻ സംവിധായകൻ വെട്രിമാരൻ പദ്ധതിയിട്ടിരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാർത്ത വന്നതിന് പിന്നാലെ ആരാധകരും വലിയ ആവേശത്തിലായിരുന്നു. എന്നാൽ ഈ ചിത്രത്തെക്കുറിച്ച് പിന്നീട് അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം പ്രവർത്തിക്കാൻ താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് വെട്രിമാരൻ വെളിപ്പെടുത്തി.
 
അതേസമയം, ലോക്ക് ഡൗണിനുശേഷം നടൻ സൂരി നായകനാകുന്ന വെട്രിമാരൻറെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. സൂരിയുടെ ചിത്രം പൂർത്തിയാക്കിയ ശേഷം വെട്രിമാരൻ സൂര്യ നായകനായ ‘വാദി വാസൽ’സംവിധാനം ചെയ്യും. അതേപോലെതന്നെ വിജയുടെ പൂർത്തിയാക്കാനുള്ള സിനിമകളും കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും വിജയുമായി സിനിമ ചെയ്യുകയെന്നും സംവിധായകൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നത്തെ കഥ പഴയത് പോലെയല്ല, കേട്ട് നോക്കൂവെന്ന് ബിജു, എല്ലാത്തിനും അതിൻറെതായ സമയമുണ്ടെന്ന് സംയുക്ത വർമ്മ !