Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസിന്റെ പേരില്‍ വേദനിപ്പിച്ചവരുടെ മുന്നില്‍ ഞാന്‍ വിജയിച്ചു കഴിഞ്ഞു:സൂര്യ ജെ മേനോന്‍

ബിഗ് ബോസിന്റെ പേരില്‍ വേദനിപ്പിച്ചവരുടെ മുന്നില്‍ ഞാന്‍ വിജയിച്ചു കഴിഞ്ഞു:സൂര്യ ജെ മേനോന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 9 മാര്‍ച്ച് 2023 (15:16 IST)
ബിഗ് ബോസ് താരം സൂര്യ ജെ മേനോന്‍ തന്റെ സിനിമ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. താന്‍ എഴുതി അഭിനയിക്കുന്ന ഒരു സിനിമ വരുമെന്ന് 2021ല്‍ നടി അറിയിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നീണ്ടു പോയി. ഒടുവില്‍ സിനിമയ്ക്ക് പാക്കപ്പ് ആയെന്ന് സൂര്യ തന്നെ അറിയിച്ചിരിക്കുകയാണ്.
 
സൂര്യയുടെ വാക്കുകളിലേക്ക്
 
2021 -ല്‍ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാന്‍ എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ.ബിഗ്ഗ്ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓര്‍ക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കൊറേ പേര്‍ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവര്‍ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവര്‍ തകര്‍ത്തെറിഞ്ഞത് എന്ന് .പടം ചെയ്യാന്‍ തയ്യാറായി വന്ന പ്രൊഡ്യൂസര്‍ ചേച്ചിയെ പോലും അവര്‍ വെറുതെ വിട്ടില്ല .സൈബര്‍ അറ്റാക്കിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട ,ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന് .പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓര്‍ത്തു ഞാന്‍ കരഞ്ഞു ഉറങ്ങിയിട്ടുണ്ട് .പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല .പരിശ്രമിച്ചു കൊണ്ടേ ഇരുന്നു.പടം നടക്കാത്തതിന്റെ എന്റെ YouTube ലും ഇന്‍സ്റ്റയിലും പരിഹാസ കമന്റ്‌സ് വന്നു കൊണ്ടേ ഇരുന്നു . എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാന്‍ പൊരുതി കൊണ്ടേ ഇരുന്നു .ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ് .എന്റെ സ്വപ്നം സര്‍വേശ്വരന്‍ നടത്തി തന്നു . എന്നെ സ്‌നേഹിച്ചു ബിഗ്ഗ്ബോസ് മുതല്‍ എന്റെ കൂടെ നിന്ന എല്ലാര്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു .നമ്മുടെ മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും . സ്വപ്നങ്ങള്‍ അത് കാണാന്‍ മാത്രം ഉള്ളതല്ല ,അത് നേടാന്‍ ഉള്ളതാണ് . ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോള്‍ തന്നെ ഞാന്‍ വിജയിച്ചു കഴിഞ്ഞു ബിഗ്ഗ്ബോസിന്റെ പേരില്‍ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു ഫഹദ് ഫാസില്‍ ചിത്രം,രോമാഞ്ചം സംവിധായകന്റെ പുത്തന്‍ പടം