'ഞങ്ങള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടു'; മിന്നല്‍ മുരളി ചിത്രീകരണം പൂര്‍ത്തിയായത് 2 വര്‍ഷം കൊണ്ട്, ടോവിനോ തോമസിന് നന്ദി പറഞ്ഞ് നിര്‍മ്മാതാവ് സോഫിയ പോള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ജൂലൈ 2021 (09:17 IST)
മിന്നല്‍ മുരളിയുടെ പ്രൊഡക്ഷനും ഷൂട്ടിംഗും ആരംഭിച്ചപ്പോള്‍ ചിത്രീകരണം രണ്ടുവര്‍ഷത്തോളം നീളുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. നിരവധി വെല്ലുവിളികളെ നേരിട്ടു കൊണ്ടാണ് ടീം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിനായി ടോവിനോ തോമസും ബേസില്‍ ജോസഫും മുഴുവന്‍ അണിയറ പ്രവര്‍ത്തകരും ഒപ്പം നിന്നു. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രം എല്ലാവരെയും രസിപ്പിക്കുമെന്ന ഉറപ്പ് നിര്‍മ്മാതാവ് 
 
'മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിന് പാക്കപ്പ് ആയി. രണ്ട് വര്‍ഷം മുമ്പ്, മലയാളത്തിലെ സൂപ്പര്‍ ഹീറോ സിനിമയായ ഞങ്ങളുടെ അഭിലാഷ പദ്ധതിയുടെ പ്രീപ്രൊഡക്ഷനും ഷൂട്ടിംഗും ആരംഭിച്ചപ്പോള്‍, ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള രണ്ടുവര്‍ഷത്തെ തയ്യാറെടുപ്പൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ കഴിവുള്ളവരും പ്രചോദിതരുമായ ഒരു ടീമിനൊപ്പം ഞങ്ങള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടു, ഞങ്ങള്‍ ഇപ്പോള്‍ സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നതിന് അടുത്താണ്. ഞങ്ങളുടെ സൂപ്പര്‍ ഹീറോ ടോവിനോത്തോമസിനും എല്ലാ കലാകാരന്മാര്‍ക്കും എന്റെ സംവിധായകന്‍ ബേസില്‍ ജോസഫിനും സംഘത്തിനും ഒരു വലിയ നന്ദി. മിന്നല്‍ മുരളി നിങ്ങളെ രസിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- സോഫിയ പോള്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ മദ്യനിര്‍മ്മാണം വര്‍ദ്ധിപ്പിക്കും, വിദേശത്തേക്ക് കയറ്റി അയയ്ക്കും: മന്ത്രി എം ബി രാജേഷ്

രക്ഷിതാക്കള്‍ വഴിയുള്ള സ്വത്ത് കൈമാറ്റം സംബന്ധിച്ച നിയമം സുപ്രീം കോടതി തീര്‍പ്പാക്കി

അതിദാരിദ്ര്യം തുടച്ചുനീക്കി ഇടത് സര്‍ക്കാര്‍; നവംബര്‍ ഒന്നിന് ചരിത്ര പ്രഖ്യാപനം, മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കമല്‍ഹാസനും

വേടനെതിരായ ലൈംഗികാതിക്രമ പരാതി: പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍

'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടീ': പരാതിക്കാരനെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments