Select Your Language

Notifications

webdunia
webdunia
webdunia
webdunia

Monica Song: സൗബിന് മുന്നിൽ എന്ത് പൂജ ഹെഗ്ഡെ, എന്ത് മോണിക്ക,ട്രെൻഡിങ്ങായി ഡാൻസ്

Soubin shahir dance, Pooja hegde monica song, coolie monica song, മോണിക്ക സോങ്, കൂലി, സൗബിൻ ഡാൻസ്

അഭിറാം മനോഹർ

, ശനി, 12 ജൂലൈ 2025 (11:40 IST)
Soubin Shahir
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന കൂലി. തെലുങ്കില്‍ നിന്നും നാഗാര്‍ജുനയും ബോളിവുഡില്‍ നിന്നും ആമിര്‍ഖാനുമെല്ലാം സിനിമയില്‍ ഭാഗമാകുമ്പോള്‍ മലയാളത്തില്‍ നിന്നും സൗബിന്‍ ഷാഹിറും സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയില്‍ പൂജ ഹെഗ്‌ഡെ നൃത്തം വെച്ച മോണിക്ക എന്ന ഗാനം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനരംഗത്തിന് മാത്രമായി 5 കോടി പ്രതിഫലം വാങ്ങിയ പൂജ ഹെഗ്‌ഡെയാണ് ഗാനത്തിന്റെ ഹൈലൈറ്റെങ്കിലും പാട്ട് പുറത്തുവന്നതോടെ വൈറലായത് സൗബിന്‍ ഷാഹിറാണ്.
 
സ്വതവെ മികച്ച ഡാന്‍സറെന്ന് പേരെടുത്ത പൂജയേ പോലും സൈഡാക്കികൊണ്ട് സൗബിന്‍ ഷാഹിറിന്റെ നൃത്തരംഗങ്ങളെയാണ് പാട്ട് ഇറങ്ങിയതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ചേട്ടന്‍ തകര്‍ത്തല്ലോ, എന്തൊരു എനര്‍ജിയാണ്, പൂജയെ പോലും സൈഡാക്കി കളഞ്ഞു എന്ന രീതിയില്‍ സൗബിന്റെ ഡാന്‍സിന് പ്രശംസിക്കുന്നതില്‍ മലയാളികള്‍ അല്ലാത്തവര്‍ വരെയുണ്ട്. അതേസമയം ഗാനരംഗത്തിനായി പൂജ ഹെഗ്‌ഡെ 3-5 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 14നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

JSK: ജാനകിയെന്നു വിളിക്കുന്നിടത്ത് മ്യൂട്ട്; വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി ചിത്രം തിയറ്ററുകളിലേക്ക്