നടി കാർത്തിക നായരുടെ കറണ്ട് ബില്ല് കണ്ട ഷോക്കിലാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം നടി തപ്സി പന്നുവിൻറെ കറണ്ട് ബില്ല് കണ്ട് സിനിമാലോകം ഞെട്ടിയിരുന്നു. അതിനേക്കാൾ വലിയൊരു തുകയാണ് കാർത്തിക നായർക്ക് വന്നിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് കാർത്തികയുടെ കറണ്ട് ബില്ല്.
മുംബൈയിൽ താമസിക്കുന്ന കാർത്തിക ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. അദാനി ഇലക്ട്രിസിറ്റി ആണ് വൈദ്യുതി നൽകുന്നത്. എന്ത് അഴിമതിയാണ് അദാനി ഇലക്ട്രിസിറ്റി മുംബൈയിൽ നടത്തുന്നതെന്ന് താരം ട്വീറ്റ് ചെയ്തു. ലോക്ക് ഡൗണിൽ മീറ്റർ റീഡിങ്ങ് എടുക്കുവാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.
ഇതിനുപിന്നാലെ അദാനി ഇലക്ട്രിസിറ്റി കാർത്തികയ്ക്ക് മറുപടി നൽകിക്കൊണ്ട് എത്തി. ഭീമമായ തുക വന്നതിനെകുറിച്ച് പരിശോധിക്കാമെന്നും അക്കൗണ്ട് നമ്പരും ബന്ധപ്പെടാനുള്ള വിവരങ്ങളും കമ്പനി ചോദിച്ചിട്ടുണ്ട്.
ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം മുംബൈയിലെ ഹോട്ടൽ വ്യവസായ ഗ്രൂപ്പിൻറെ ഡയറക്ടറായി ജോലി ചെയ്യുകയാണ്.