Webdunia - Bharat's app for daily news and videos

Install App

കാർത്തിക നായരുടെ കറണ്ട് ബില്ല് ഒരു ലക്ഷം, ഇതെന്തൊരു അഴിമതിയാണെന്ന് താരം !

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജൂണ്‍ 2020 (13:53 IST)
നടി കാർത്തിക നായരുടെ കറണ്ട് ബില്ല് കണ്ട ഷോക്കിലാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം നടി തപ്സി പന്നുവിൻറെ കറണ്ട് ബില്ല് കണ്ട് സിനിമാലോകം ഞെട്ടിയിരുന്നു. അതിനേക്കാൾ വലിയൊരു തുകയാണ് കാർത്തിക നായർക്ക് വന്നിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് കാർത്തികയുടെ കറണ്ട് ബില്ല്. 
 
മുംബൈയിൽ താമസിക്കുന്ന കാർത്തിക ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. അദാനി ഇലക്ട്രിസിറ്റി ആണ് വൈദ്യുതി നൽകുന്നത്. എന്ത് അഴിമതിയാണ് അദാനി ഇലക്ട്രിസിറ്റി മുംബൈയിൽ നടത്തുന്നതെന്ന് താരം ട്വീറ്റ് ചെയ്തു. ലോക്ക് ഡൗണിൽ മീറ്റർ റീഡിങ്ങ് എടുക്കുവാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.
 
ഇതിനുപിന്നാലെ അദാനി ഇലക്ട്രിസിറ്റി കാർത്തികയ്ക്ക് മറുപടി നൽകിക്കൊണ്ട് എത്തി. ഭീമമായ തുക വന്നതിനെകുറിച്ച് പരിശോധിക്കാമെന്നും അക്കൗണ്ട് നമ്പരും  ബന്ധപ്പെടാനുള്ള വിവരങ്ങളും കമ്പനി ചോദിച്ചിട്ടുണ്ട്. 
 
ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം മുംബൈയിലെ ഹോട്ടൽ വ്യവസായ ഗ്രൂപ്പിൻറെ ഡയറക്ടറായി ജോലി ചെയ്യുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments