Webdunia - Bharat's app for daily news and videos

Install App

അസാധ്യമായ തിരക്കഥ, കപ്പേളയെ പ്രശംസിച്ച് അനുരാഗ് കശ്യപ്

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജൂണ്‍ 2020 (12:59 IST)
നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയതുമുതൽ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് കപ്പേളയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൻറെ തിരക്കഥ അസാധ്യമാണെന്ന്  അദ്ദേഹം പറഞ്ഞു. മാത്രമല്ല മുസ്തഫയുടെ ഇനി വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി.
 
കപ്പേള ഒരു പ്രത്യേക സാഹചര്യത്തിൽ കുടുങ്ങുന്ന ഗ്രാമീണ പശ്ചാത്തലുള്ള ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. ഒരു മനുഷ്യനെക്കുറിച്ചുള്ള മുന്‍ധാരണകൾ എങ്ങനെ തെറ്റായി പോകാമെന്ന് പറയാൻ സിനിമ ശ്രമിക്കുന്നു. 
 
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ അവസാനത്തെ മുഖ്യധാരാ ചിത്രമാണ് ‘കപ്പേള'.  മാർച്ച് നാലിന് കേരളത്തിലുടനീളമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു. പിന്നീട് ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയത്. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി, തൻവി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments