Webdunia - Bharat's app for daily news and videos

Install App

ബാലൂ... നീ ഗന്ധര്‍വ്വന്‍‌മാര്‍ക്കായി പാടുന്നതിനായി പോയതാണോ? ഇവിടെ ലോകം ശൂന്യമായിരിക്കുന്നു: കണ്ണീരണിഞ്ഞ് ഇളയരാജ

സുബിന്‍ ജോഷി
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (21:49 IST)
എസ് പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ വിയോഗത്തില്‍ സ്‌തംഭിച്ചുനില്‍ക്കുകയാണ് ഇന്ത്യന്‍ സംഗീതലോകം. ആ നഷ്‌ടത്തിന്‍റെ ആഴത്തേക്കുറിച്ച് ഓരോ നിമിഷവും ഏവരും പറഞ്ഞുകൊണ്ടേയിരിക്കുന്നു. എസ് പി ബിയുടെ അടുത്ത സുഹൃത്തും സംഗീതത്തില്‍ കൈപിടിച്ച് ഒപ്പം നടന്നയാളുമായ ഇളയരാജയ്ക്കും ആ വിയോഗം താങ്ങാനാകുന്നില്ല.
 
“ബാലൂ... വേഗം ഏഴുന്നേറ്റുവരൂ... നിന്നെ കാണുന്നതായി ഞാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞില്ലേ? നീ അത് കേട്ടില്ല. പൊയ്‌ക്കളഞ്ഞു. എവിടെപ്പോയി? ഗന്ധര്‍വ്വന്‍‌മാര്‍ക്കായി പാടുന്നതിനായി പോയതാണോ? ഇവിടെ ലോകം ശൂന്യമായിരിക്കുന്നു. ഈ ലോകത്തിലെ ഒന്നും എനിക്കറിയുന്നില്ല. സംസാരിക്കാനാവുന്നില്ല. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്ത് പറയണമെന്നേ അറിയില്ല. എല്ലാ ദുഃഖത്തിനും ഒരു അളവുണ്ട്, ഇതിന് അളവില്ല” - ഇളയരാജ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
 
വിവിധ ഭാഷകളിലുമായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് എസ് പി ബി വിട പറഞ്ഞത്. ശരീരം മാത്രമാണ് അകന്നുപോയത്, ശാരീരം ജനകോടികളുടെ കാതുകളില്‍ എന്നും നിറഞ്ഞുനില്‍ക്കും. അതുമാത്രമാണ് ഓരോ സംഗീതാസ്വാദകന്‍റെയും ആശ്വാസവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments