ഇന്ത്യയിൽ റെക്കോർഡ് ഓപ്പണിങ് കളക്ഷൻ ലക്ഷ്യമിട്ട് എംസിയുവിന്‍റെ സ്‍പൈഡര്‍മാന്‍ സിരീസിലെ മൂന്നാം ചിത്രമായ 'സ്പൈഡര്‍മാന്‍: നോ വേ ഹോം. ഇന്ത്യയിൽ ഇന്ന് റിലീസ് ചെയ്‌ത ചിത്രം 3264 സ്ക്രീനുകളിലായാണ് ഇന്ത്യയിൽ മാത്രം പ്രദർശനം നടത്തിയത്.
മികച്ച പ്രീ റിലീസ് ബുക്കിങ് ലഭിച്ച ചിത്രം ഈ വാരാന്ത്യത്തിലെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം 35 കോടി നെറ്റ് നേടിയതായാണ് വിവരം. അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, ബാഹുബലി 2 ഇവ കഴിഞ്ഞാല്‍ ഒരു ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അഡ്വാന്‍സ് ബുക്കിംഗ് കണക്ക് ആണിത്. റിലീസ് ദിവസമായ ഇന്ന് മാത്രം ഇന്ത്യയിൽ നിന്ന് ചിത്രം 16-17 കോടി കളക്റ്റ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എല്ലാ കണക്കുകൂട്ടലുകളും മറികടന്ന് ആദ്യദിനം തന്നെ ചിത്രം 30 കോടി നെറ്റ് നേടിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്.
അങ്ങനെയെങ്കിൽ സമീപകാലത്തെ ബോളിവുഡ് ഹിറ്റ് ആയ അക്ഷയ് കുമാറിന്‍റെ സൂര്യവന്‍ശിയെ ഓപണിംഗ് കളക്ഷനില്‍ സ്പൈഡര്‍മാന്‍ മറികടക്കും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ ചിത്രത്തിന്‍റെ അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. എന്‍ഡ്‍ഗെയിം കഴിഞ്ഞാല്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണമാണ് ഇത്.