Webdunia - Bharat's app for daily news and videos

Install App

Squid Game 3 : ലോല ഹൃദയരെ പിൻവാങ്ങുക, സ്ക്വിഡ് ഗെയിം അവസാന സീസൺ ശുഭാന്ത്യമല്ല, വെളിപ്പെടുത്തി സൃഷ്ടാവ്

അഭിറാം മനോഹർ
വെള്ളി, 27 ജൂണ്‍ 2025 (12:34 IST)
കൊറോണ കാലത്ത് ലോകം ഒരു വിനോദവും ഇല്ലാതെയിരുന്ന സമയത്ത് എല്ലായിടത്തും വലിയ വിജയം സൃഷ്ടിച്ച ത്രില്ലര്‍ സീരീസാണ് കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിം. ഒറ്റ സീസണ്‍ കൊണ്ട് വലിയ ആരാധകരെ സൃഷ്ടിച്ച സീരീസ് മൂന്നാം സീസണോടെ അവസാനിക്കുകയാണ്. ജൂണ്‍ 27നാണ് സീരീസ് നെറ്റ്ഫ്‌ലിക്‌സിലെത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ കരുതുന്നത് പോലെ ശുഭകരമാവില്ല സ്‌കിഡ് ഗെയിമിന്റെ അവസാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സീരീസിന്റെ സൃഷ്ടാവായ ഹ്വാങ് ഡോങ് ഹ്യൂക്ക്.
 
അവസാന സീസണില്‍ പുതിയ ഗെയിമുകള്‍,കഥാപാത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കാണാനാവുമെന്ന് ഹ്വാങ് വ്യക്തമാക്കി. ഈ സീസണ്‍ രസകരമായിരിക്കും. ശക്തമായ സന്ദേശവും അതിലുണ്ടാകും. സീരീസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലീ പറഞ്ഞു. 2021ല്‍ റിലീസ് ചെയ്ത സ്‌ക്വിഡ് ഗെയിം പരിമിത സീരീസായാണ് ആരംഭിച്ചതെന്നും എന്നാല്‍ ലോകമെമ്പാട് നിന്നും ലഭിച്ച സ്വീകരണമാണ് പുതിയ സീസണുകള്‍ ഉണ്ടാവാന്‍ കാരണമെന്നും സീരീസിന്റെ സൃഷ്ടാവായ ഹ്വാങ് ഡോങ് ഹ്യൂക് പറയുന്നു.
 
 ലോകം ഇപ്പോള്‍ പ്രതീക്ഷികള്‍ കുറഞ്ഞ ഇടമായി മാറിയിരിക്കുകയാണ്. മനുഷ്യരാശിയുടെ അവസാന ആശ്രയം എന്താണ്. ഭാവിതലമുറയ്ക്ക് മെച്ചപ്പെട്ട ലോകം നല്‍കാനുള്ള ഇച്ഛാശക്തി നമുക്കുണ്ടോ?  ഈ ചോദ്യങ്ങളാകും സീരീസിന്റെ മുഖ്യസന്ദേശമായി മാറുക. 3 സീസണും കണ്ട ശേഷം ഉള്ളില്‍ ഇനി മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ എന്ന് പ്രേക്ഷകര്‍ സ്വയം ചോദിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

Kerala News Live Updates June 27: നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ അന്‍വര്‍ ഫാക്ടറും, വി എസിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ്; ചൈനയുമായി കരാറിലേര്‍പ്പെട്ടു

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

അടുത്ത ലേഖനം
Show comments