Krishna Kumar Family: 'ഞങ്ങൾ നല്ല ഭാര്യയും ഭർത്താവുമല്ല, പെട്ടന്ന് ദേഷ്യം വരും': വഴക്കുണ്ടാക്കുമെന്ന് കൃഷ്ണകുമാർ

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നില്ല, സിന്ധുവിനെ ജീവിത സഖിയായി കൃഷ്ണകുമാർ ഒപ്പം കൂട്ടുന്നത്.

നിഹാരിക കെ.എസ്
വെള്ളി, 27 ജൂണ്‍ 2025 (12:04 IST)
മലയാളത്തിലെ സെലിബ്രിറ്റികൾക്കിടയിലെ മാതൃക കുടുംബമെന്നാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ പ്രേക്ഷകർ കാണുന്നത്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നില്ല, സിന്ധുവിനെ ജീവിത സഖിയായി കൃഷ്ണകുമാർ ഒപ്പം കൂട്ടുന്നത്. അവിടെ നിന്ന് മുപ്പത് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന പേരും പ്രശസ്തിയും സമ്പത്തുമെല്ലാം ഇരുവരും ഉണ്ടാക്കിയെടുത്തത്. 
 
കുടുംബം വ്ലോ​ഗ് വീ‍ഡിയോകൾ പങ്കുവെക്കുമ്പോൾ ഏറ്റവും കൂടുതൽ വരാറുള്ള കമന്റ് കൃഷ്ണകുമാറും സിന്ധുവും നല്ല ദമ്പതികളാണെന്നതാണ്. കാരണം അത്ര മനോഹരമായാണ് മക്കളും ദാമ്പത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഇരുവരും കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ അത്തരം കമന്റുകൾ പുതിയ വീഡിയോയിലൂടെ മറുപടി നൽകുകയാണ് കൃഷ്ണകുമാർ.
 
അടുത്തിടെയായി വീഡിയോസിന് വരുന്ന കമന്റ്സെല്ലാം ഞാൻ കാണുന്നുണ്ട്. നല്ല കമന്റ്സുകളാണ് ലഭിക്കുന്നതെല്ലാം. അതിന് മറുപടി പറയണമെന്ന് കുറേനാളായി ആലോചിക്കുന്നു. നല്ല ഭാര്യയും ഭർത്താവും നല്ല കുടുംബവുമാണ് നമ്മുടേത് എന്നൊക്കെ കമന്റുകൾ വരാറുണ്ട്. അത് വായിച്ചപ്പോൾ ഞാൻ ഇങ്ങനെ ഓർത്തു... നമ്മൾ അത്ര നല്ല ഭാര്യയും ഭർത്താവുമാണോയെന്ന്... ഉടനെ സിന്ധുവിന്റെ മറുപടി വന്നു അല്ല. ഭാര്യയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ച കൃഷ്ണകുമാർ സംസാരം തുടർന്നു. 
 
അടുത്തിടെ ചില വിഷയങ്ങൾ നടന്നപ്പോൾ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നു. അതുകൊണ്ട് തന്നെ വലിയൊരു വിജയം നേടാനും പറ്റി. ഞാൻ പിള്ളേരോട് ചെറുപ്പം മുതൽ പറയാറുള്ള ഒരു കാര്യമുണ്ട് സത്യം ജീവിതത്തിൽ ശീലമാക്കി കഴിഞ്ഞാൽ വളരെ എളുപ്പമാണ് ജീവിക്കാനെന്ന്. ചില ഘട്ടങ്ങളിൽ നമുക്ക് സത്യം പറയാൻ പറ്റില്ല.
 
പക്ഷെ കള്ളം പറയാതെ ഇരിക്കുക. ചില സത്യങ്ങൾ പറഞ്ഞാൽ ചിലർക്ക് പൊള്ളും ബുദ്ധിമുട്ട് വരും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ അറിയില്ല, കണ്ടില്ല എന്നൊക്കെ പറയുന്നതാകും നല്ലത്. ഞാനും സിന്ധുവും വിവാഹിതരായിട്ട് മുപ്പത് വർഷം കഴിയുന്നു. വളരെ ചെറിയ പ്രായത്തിലാണ് ഞാനും സിന്ധുവും വിവാഹിതരായത്. എന്റെ അച്ഛൻ വിവാഹം കഴിക്കുമ്പോൾ നാൽപ്പത്തിമൂന്ന് വയസും അമ്മയ്ക്ക് നാൽപ്പത് വയസുമായിരുന്നു. ഞാൻ ജനിക്കുമ്പോൾ അവർക്ക് നാൽപ്പത്തിയാറും നാൽപ്പത്തിമൂന്നും ആയിരുന്നു പ്രായം. 
 
ഞാൻ വിവാഹം കഴിക്കുമ്പോൾ എനിക്ക് 26 ഉം സിന്ധുവിന് 23ഉം ആയിരുന്നു പ്രായം. കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു കൃഷ്ണകുമാർ പറഞ്ഞു.
 
അവസ്ഥയെന്ന് കേൾക്കുമ്പോൾ നമ്മൾ ആ സമയത്ത് പ്ര​ഗ്നന്റായിരുന്നുവെന്ന് ആൾക്കാർ വിചാരിക്കുമെന്നായിരുന്നു സിന്ധുവിന്റെ കൗണ്ടർ. അങ്ങനെ വിചാരിച്ചാലും തെറ്റൊന്നുമില്ല. അത് ഭൂമിയിൽ നടക്കുന്ന കാര്യമല്ലേ. നടക്കാത്ത കാര്യമൊന്നുമല്ലല്ലോ. ഒരാൾ ​ഗർഭിണിയായി കഴിഞ്ഞാൽ അതൊരു വലിയ കുറ്റമായി കാണുന്നു. അതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം എന്നായിരുന്നു അതിന് കൃഷ്ണകുമാറിന്റെ മറുപടി. 
 
ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചതുകൊണ്ട് തന്നെ നമുക്ക് തോന്നി നമ്മുടെ ചുറ്റുമുള്ളവരെല്ലാം നല്ല ഭാര്യാഭർത്താക്കന്മാരും നമ്മൾ അത്ര പോരല്ലോയെന്നും. കാരണം ചെറുപ്രായമായതുകൊണ്ട് രണ്ടുപേർക്കും പെട്ടന്ന് ദേഷ്യം വരും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ബഹളം വെയ്ക്കും തർക്കിക്കും. അതുകൊണ്ട് തന്നെ നല്ല ഭാര്യയും ഭർത്താവുമായിരുന്നില്ല. അത് കഴിഞ്ഞ് ആദ്യത്തെ മകൾ വന്നു. അപ്പോൾ തന്നെ ഒരു മാറ്റമുണ്ടായി. അഹാനയ്ക്ക് മുപ്പത് വയസാകുമ്പോൾ എന്നിലെ അച്ഛനും സിന്ധുവിലെ അമ്മയ്ക്കും മുപ്പത് വയസാകും. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
 
ആദ്യത്തെ മകളിലൂടെയാണ് നമ്മൾ എല്ലാ പരീക്ഷണവും നടത്തിയത്. പിന്നീട് മൂന്ന് മക്കൾക്കൂടി ജനിച്ചു. മക്കൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പലതും പഠിച്ച് പഠിച്ച് നല്ല ഭാര്യയും ഭർത്താവുമാകാൻ ശ്രമിക്കുകയാണ് ഞങ്ങൾ. ദേഷ്യവും തർക്കവും വന്നാലും നമ്മൾ ക്ഷമിച്ച് പോയാൽ വിട്ടുവീഴ്ച ചെയ്താൽ ഭൂമിയിൽ ആയുസുള്ള അത്രയും കാലം ഹാപ്പിയായി ജീവിക്കാൻ കഴിയുമെന്നും കൃഷ്ണകുമാർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു

'ആര്യ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയറായിരുന്നു'; തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവന്‍കുട്ടി

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടിയും മരക്കഷണവും ഉപയോഗിച്ച് അടിച്ച അധ്യാപകനെതിരെ കേസ്

അല്ല ഡീ പോളെ നമ്മളെവിടെയാ.., എന്താപ്പ ഉണ്ടായെ, ഇന്ത്യയിലെ കാഴ്ചകൾ കണ്ട് അന്തം വിട്ട് മെസ്സി, ഒടുക്കം മുംബൈ എയർപോർട്ടിലും കുടുങ്ങി

വോട്ടിന് വേണ്ടി കെട്ടികൊണ്ടുവന്ന പെണ്ണുങ്ങളെ അന്യപുരുഷന്മാരുടെ മുന്നിൽ ഇറക്കരുത്, സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഎം നേതാവ്

അടുത്ത ലേഖനം
Show comments