Publish Date: Wed, 28 Feb 2018 (21:45 IST)
Updated Date: Wed, 28 Feb 2018 (21:47 IST)
ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ രാജ്യത്തെ മുഴുവന്‍ സിനിമ പ്രേക്ഷകരും നെഞ്ചിലേറ്റിയ മറ്റൊരു അഭിനേത്രിയുണ്ടാകില്ലെന്നും, സ്വാഭാവികവും അനായാസവുമായ ശ്രീദേവിയുടെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണെന്നും സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ലാ കമ്മറ്റി പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശ്രീദേവി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയര്‍മാന്‍ വിഷ്ണു മനോഹരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി സക്കീര്‍ ശാന്തി, എസ് അഫ്സല്‍, റെജി ഏബ്രാഹാം, വിമല്‍ കുമാര്‍, ബിജു മലയാലപ്പുഴ, ജസ്റ്റിന്‍ തോമസ് മാത്യു, ജോണി ജെ എന്നിവര്‍ പ്രസംഗിച്ചു.