Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തനിക്ക് സ്‌ട്രോക്ക് ഉണ്ടായതായി ശ്രീകുമാരന്‍ തമ്പി

Sreekumaran Tampi

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (13:40 IST)
രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തനിക്ക് സ്‌ട്രോക്ക് ഉണ്ടായതായി ശ്രീകുമാരന്‍ തമ്പി. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. സെപ്റ്റംബര്‍ ഒമ്പതാം തീയതി രക്തസമ്മര്‍ദ്ദം വളരെ കൂടിയതിനാല്‍ എനിക്ക് ഒരു ചെറിയ സ്‌ട്രോക്ക് ഉണ്ടായി. തക്ക സമയത്ത് എന്നെ ആശുപത്രിഎത്തിച്ചത് കൊണ്ട് അത്യാപത്ത് ഒഴിവായി. ഒരാഴ്ചയോളം കിംസ് ഹെല്‍ത്ത് ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
 
എന്നെ രക്ഷിച്ച തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍ന്മാര്‍ക്കും എന്നെ പരിചരിച്ച് നേഴ്‌സുമാര്‍ക്കും നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

New OTT Releases in Malayalam: ഹിറ്റ് ചിത്രങ്ങൾ കൂട്ടമായി ഒടിടിയിലേക്ക്, വാഴയും തങ്കലാനും എവിടെ കാണാം