Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീനിവാസന്‍ ഇപ്പോള്‍ ഇങ്ങനെ; പുതിയ ചിത്രം ശ്രദ്ധ നേടുന്നു, പഴയ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചെത്തുമെന്ന് ആരാധകര്‍

ശ്രീനിവാസന്‍ ഇപ്പോള്‍ ഇങ്ങനെ; പുതിയ ചിത്രം ശ്രദ്ധ നേടുന്നു, പഴയ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചെത്തുമെന്ന് ആരാധകര്‍
, ബുധന്‍, 4 മെയ് 2022 (08:21 IST)
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ഇപ്പോഴത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍. വീട്ടില്‍ തന്നെ കാണാനെത്തിയ സന്ദര്‍ശകരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ശ്രീനിവാസനെയാണ് ചിത്രത്തില്‍ കാണുന്നത്. ഭാര്യ വിമലയേയും ശ്രീനിവാസനൊപ്പം കാണാം. 
 


അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെയായിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്ന് നീക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീനിവാസന്‍ പഴയപോലെ തിരിച്ചെത്തുമോ? ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍, നടക്കാന്‍ പോലും പരസഹായം വേണം !