മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ നടിയാണ് ശ്രീരേഖ. വെയില്‍ എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തെ സിനിമ കണ്ടവര്‍ മറന്നുകാണില്ല. ജീവിതത്തില്‍ ഒരു സൈക്കോളജിസ്റ്റ് കൂടിയായ ശ്രീരേഖ ആലപ്പുഴ സ്വദേശിയാണ്.
സന്ദീപ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ടിക് ടോക് വിഡിയോകളിലൂടെ ശ്രീരേഖയെ പലരും കണ്ടു കാണും.
അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമാണ് തനിക്കെന്ന് നടി പറഞ്ഞിട്ടുണ്ട്.
വെയിലിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീരേഖയെ ഓഡീഷന് വേണ്ടി വിളിച്ചതും ടിക് ടോക് വിഡിയോകള്‍ കണ്ടിട്ടാണ്.
എന്നാല്‍ ഇതിനുമുമ്പും നടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് വെയിലിലെ കഥാപാത്രമാണ്.