Publish Date: Sat, 02 Apr 2022 (10:03 IST)
Updated Date: Sat, 02 Apr 2022 (10:06 IST)
സംവിധായകന്‍ പ്രിയദര്‍ശനെ കണ്ട സന്തോഷത്തിലാണ് നടന്‍ ശ്രീകാന്ത് മുരളി. പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ എബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി ശ്രീകാന്ത് മുരളി.
എറണാകുളം സ്വദേശിയായ ശ്രീകാന്ത് കുറുവിലങ്ങാട് ദേവമാതാ കേളേജിലെ പഠനത്തിനുശേഷം കൈരളി ചാനലിലെ പ്രൊഡ്യൂസറായി ജോലി നോക്കി. നിരവധി പരസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.