Webdunia - Bharat's app for daily news and videos

Install App

ആർആർആറിനേക്കാൾ ഉയർന്ന ബജറ്റ്, ഷൂട്ട് നടക്കുക ആഫ്രിക്കൻ കാടുകളിൽ: മഹേഷ്ബാബു- രാജമൗലി ചിത്രം അമ്പരപ്പിക്കും

അഭിറാം മനോഹർ
വെള്ളി, 12 ജനുവരി 2024 (21:13 IST)
തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് മഹേഷ് ബാബു. തെലുങ്ക് ബോക്‌സോഫീസിനെ പല കുറി ഞെട്ടിച്ചിട്ടുള്ള മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം ഇന്നാണ് തിയേറ്ററുകളില്‍ റിലീസായി എത്തിയത്. ഗുണ്ടൂര്‍ കാരം മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുമ്പോഴും ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നത് രാജമൗലിക്കൊപ്പം താരം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ്. ആര്‍ആര്‍ആര്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം ആര്‍ആര്‍ആര്‍ പോലെ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
 
ജെയിംസ് ബോണ്ട് സ്‌റ്റൈലിലുള്ള സിനിമയാണ് മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള അഡ്വഞ്ചര്‍ സിനിമയായിരിക്കും ഇതെന്നാണ് വ്യക്തമാകുന്നത്. രാജമൗലിയുടെ പിതാവും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡില്‍ നിന്നും ദീപിക പദുക്കോണായിരിക്കും ചിത്രത്തില്‍ നായികയാവുക. ഇന്‍ഡോനേഷ്യന്‍ നടി ചെല്‍സി ഇസ്ലാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. 700 കോടിയോളം ബജറ്റിലാകും ചിത്രം ഒരുങ്ങുക. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവുള്ള ചിത്രങ്ങളിലൊന്നായി സിനിമ മാറും.
 
150 കോടിയോളം രൂപയാണ് സിനിമയ്ക്കായി മഹേഷ് ബാബു വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജമൗലിയ്ക്ക് 200 കോടി രൂപയും സിനിമയുടെ ലാഭവിഹിതവുമാകും പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments