Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാര്‍ 2വില്‍ ഹൃത്വിക്കിന്റെ വില്ലന്‍, തെലുങ്കില്‍ ദേവര: 2024ലെ താരമാകാന്‍ ഒരുങ്ങി ജൂനിയര്‍ എന്‍ടിആര്‍

വാര്‍ 2വില്‍ ഹൃത്വിക്കിന്റെ വില്ലന്‍, തെലുങ്കില്‍ ദേവര: 2024ലെ താരമാകാന്‍ ഒരുങ്ങി ജൂനിയര്‍ എന്‍ടിആര്‍
, തിങ്കള്‍, 1 ജനുവരി 2024 (18:53 IST)
2022ല്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം ഒരു ജൂനിയര്‍ എന്‍ടിആര്‍ ചിത്രവും ഇതുവരെ റിലീസ് ആയിട്ടില്ല. അതിനാല്‍ തന്നെ 2023 എന്നത് ജൂനിയര്‍ എന്‍ടിആര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ കൊരട്ടാല ശിവ രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ദേവരയിലൂടെ 2024ല്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
 
ഏപ്രില്‍ അഞ്ചിനാകും ദേവര റിലീസ് ചെയ്യുക. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വാര്‍ 2വില്‍ ഹൃത്വിക് റോഷന്റെ വില്ലനായാകും ജൂനിയര്‍ എന്‍ടിആര്‍ എത്തുക. ബ്രഹ്മാസ്ത്രയ്ക്ക് ശേഷം അയാന്‍ മുഖര്‍ജി ബോളിവുഡില്‍ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളക്കരയില്‍ 'നേര്' തരംഗം, മലയാള നാട്ടില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രത്തിന് വമ്പന്‍ നേട്ടം