Webdunia - Bharat's app for daily news and videos

Install App

ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' 29ന് തീയേറ്റര്‍ റിലീസ്; പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (08:58 IST)
ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ചിത്രം തീയേറ്റര്‍ റിലീസായി തന്നെ 29 ന് ചിത്രം എത്തും. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'.
 
സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.
 
ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍, അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്.പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

International Youth Day: ആഗസ്റ്റ് 12 – അന്താരാഷ്ട്ര യുവജന ദിനം

അടുത്ത ലേഖനം
Show comments