Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിനൊരുങ്ങി 'ഒരു താത്വിക അവലോകനം', ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

റിലീസിനൊരുങ്ങി 'ഒരു താത്വിക അവലോകനം', ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (09:07 IST)
തീയറ്ററുകള്‍ തുറക്കുന്നു. കൂടുതല്‍ സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഒരു താത്വിക അവലോകനം' ആ കൂട്ടത്തില്‍ ആദ്യം എത്തുമെന്ന് തോന്നുന്നു. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
'ആവോളം കാത്ത സ്ഥിതിക്ക് ഇനി വേവോളം കാക്കാം.അങ്ങനെ സെന്‍സര്‍ എന്ന മഹാമാരിയും വിജയകരമായി പൂര്‍ത്തിയാക്കി .'-സംവിധായകന്‍ അഖില്‍ മാരാര്‍ കുറിച്ചു.
 
പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്. നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്.സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് നന്ദകുമാര്‍. അതിനായി നിരന്തരം പിഎസ്സി പരീക്ഷകള്‍ എഴുതുകയും ചെയ്യുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നന്ദകുമാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്.
 
ജോജു ജോര്‍ജും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷെയ്ന്‍ നിഗത്തിനൊപ്പം രേവതി, നിഗൂഢതകള്‍ ഒളിപ്പിച്ച് 'ഭൂതകാലം' ഫസ്റ്റ് ലുക്ക്