Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈഗോ കാരണം ഫ്രണ്ട്സ് സിനിമ സുരേഷ് ഗോപി ചെയ്തില്ല, പകരം ചെയ്തത് ജയറാം: ചിത്രം ആ വർഷത്തെ ബമ്പർ ഹിറ്റായി

Suresh gopi
, ചൊവ്വ, 8 ഓഗസ്റ്റ് 2023 (22:26 IST)
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്‌സ്. മുകേഷ്,ജയറാം,ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. എന്നാല്‍ സിനിമയിലെ നായകകഥാപാത്രമായ അരവിന്ദനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ സിദ്ധിഖ് ആദ്യം സമീപിച്ചത് ജയറാമിനെയായിരുന്നില്ല.
 
ഇപ്പോഴിതാ ഫ്രണ്ട്‌സ് സിനിമയ്ക്ക് പിന്നിലെ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്. ചിത്രത്തില്‍ ജയറാം ചെയ്ത സിനിമ ചെയ്യാനിരുന്നത് സുരേഷ് ഗോപിയായിരുന്നെന്നും എന്നാല്‍ ചില ഈഗോ പ്രശ്‌നങ്ങള്‍ മൂലം ഇത് നടന്നില്ലെന്നും സിദ്ധിഖ് പറയുന്നു. സിനിമയ്ക്ക് വേണ്ടി അന്ന് വരച്ച ഒരു പോസ്റ്ററാണ് സുരേഷ് ഗോപി സിനിമയില്‍ നിന്നും പിന്മാറാന്‍ ഇടയാക്കിയത്.
 
ആ സമയത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം കൊമേഴ്ഷ്യല്‍ മൂല്യമുള്ള താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി സിനിമ അഭിനയിക്കാമെന്ന് സമ്മതിച്ചതുമാണ്. സിനിമയ്ക്കായി പുറത്തിറക്കിയ പോസ്റ്ററില്‍ മുകേഷ്,സുരേഷ്‌ഗോപി,ശ്രീനിവാസന്‍ എന്നിവരാണുണ്ടായിരുന്നത്. നടുവില്‍ സുരേഷ് ഗോപി നില്‍ക്കുന്ന പോസ്റ്ററിന് താഴെ മുകേഷ്, സുരേഷ് ഗോപി,ശ്രീനിവാസന്‍ എന്നിങ്ങനെ പേരും എഴുതി.
 
എന്നാല്‍ സുരേഷ് ഗോപിക്ക് മുന്‍പെ മുകേഷിന്റെ പേര് വന്നതിനെ പറ്റി ആരെല്ലാമോ സുരേഷ് ഗോപിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സുരേഷ് ഗോപിയല്ല പ്രധാനകഥാപാത്രമെന്നാണ് അവര്‍ പറഞ്ഞത്. സുരേഷ്‌ഗോപിയാകട്ടെ ഇക്കാര്യം സിദ്ധിഖിനോട് വിളിച്ചുചോദിക്കാനും നിന്നില്ല. സുരേഷ് ഗോപിയെ രണ്ടാം നായകനാക്കി എന്ന ഈഗോയില്‍ അദ്ദേഹം സിനിമയില്‍ നിന്നും പിന്മാറുകയും ചെയ്‌തെന്ന് സിദ്ധിഖ് പറയുന്നു.
 
ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് പകരം ജയറാം വന്നത്. ജയറാമിന് വേണ്ടി കഥാപാത്രത്തെ അല്പം പൂവാലസ്വഭാവമുള്ളതാക്കി മാറ്റുകയും ചിത്രം വലിയ രീതിയില്‍ വിജയമാകുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിപ്പിച്ച് ചിരിപ്പിച്ച് സിദ്ദിഖ് മടങ്ങി...!