Webdunia - Bharat's app for daily news and videos

Install App

സുചി ലീക്‌സ് ധനുഷും കാര്‍ത്തിക് കുമാറും ആന്‍ഡ്രിയയും അടങ്ങുന്നവര്‍ ചെയ്ത പ്രാങ്ക്, നഷ്ടമായത് എന്റെ കരിയറും ജീവിതവും: സുചിത്ര

അഭിറാം മനോഹർ
ചൊവ്വ, 14 മെയ് 2024 (16:20 IST)
Suchitra, Karthik Kumar, Dhanush
2016ൽ സുചി ലീക്ക്‌സ് എന്ന പേരില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന താരങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ക്ക് പിന്നില്‍ കാര്‍ത്തിക് കുമാറും ധനുഷുമാണെന്ന ആരോപണവുമായി കാര്‍ത്തിക് കുമാറിന്റെ മുന്‍ ഭാര്യയായ സുചിത്ര. യാരടി നീ മോഹിനിക്ക് ശേഷമാണ് ഭര്‍ത്താവായ കാര്‍ത്തിക് കുമാറിനൊപ്പം ധനുഷ് സൗഹൃദത്തിലാകുന്നതെന്നും ധനുഷ്,കാര്‍ത്തിക് കുമാര്‍,ആന്‍ഡ്രിയ,തുടങ്ങിയ ആളുകള്‍ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പ് നടത്തിയ പ്രാങ്കായിരുന്നു സുചിലീക്ക്‌സെന്നും ഭര്‍ത്താവായ കാര്‍ത്തിക് കുമാര്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ഒരു അഭിമുഖത്തിനിടെ സുചിത്ര വ്യക്തമാക്കി.
 
വിജയ് യേശുദാസിന്റെ വീട്ടില്‍ ഇവര്‍ക്കൊരു ഹോം തിയേറ്റര്‍ തന്നെയുണ്ടായിരുന്നു. ലോകത്തെ മാറ്റുമെന്ന് പറഞ്ഞാണ് അവര്‍ ഗ്രൂപ്പ് തുടങ്ങിയത്. ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് കാര്‍ത്തിക് കുമാര്‍ വീട്ടില്‍ വന്നു. കാല് വിറയ്ക്കുന്നുണ്ടായിരുന്നു. ഏതോ ഒരു പ്രാങ്ക് കയ്യില്‍ നിന്നും പോയെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് സുചിലീക്‌സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത്. ഇതെല്ലാം അവര്‍ അറിഞ്ഞുകൊണ്ട് കൊടുത്ത ഫോട്ടോകളായിരുന്നു. വലിയ ഒരു പ്രാങ്കായിരുന്നു അത്. ട്വിറ്ററിലിടാന്‍ ആരുടെയെങ്കിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വേണമായിരുന്നു. കാര്‍ത്തിക് കുമാര്‍ ഭാര്യയായ എന്നെ കരുവാക്കി.
 
 ഈ വിഷയം നടന്ന് ഒരു വര്‍ഷത്തിന് ശേഷം എന്നോട് കരഞ്ഞ് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ ഡിവോഴ്‌സ് ആവശ്യപ്പെട്ടു. വിവാഹമോചനം നേടി എന്റെ കുടുംബത്തേക്ക് പോയി. പക്ഷേ കാര്‍ത്തിക് കുമാറും ധനുഷും എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തി. വിവാഹം കഴിഞ്ഞ്  ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കാര്‍ത്തിക്കുമായി വിവാഹമോചനം ആവശ്യപ്പെട്ടതാണ്. ഡോക്ടറുടെ ചെക്കപ്പിന് ശേഷം അയാള്‍ക്ക് കുഞ്ഞിന് ജന്മം നല്‍കാനാകില്ലെന്ന് വ്യക്തമായി.ആ വിവാഹജീവിതത്തില്‍ എനിക്കും താത്പര്യമില്ലായിരുന്നു.
 
കാര്‍ത്തിക് കുമാറും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല. ലീഗല്‍ സിസ്റ്റത്തിനോ എന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ എന്നെ സഹായിക്കാന്‍ പറ്റുന്നില്ല. പക്ഷേ ദൈവം എനിക്കായി കണക്ക് ചോദിക്കുന്നു. ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നു. അത്രയും ഞാന്‍ കരഞ്ഞിട്ടുണ്ട്. എനിക്ക് അച്ഛനും അമ്മയും ഇല്ല, കുട്ടികളില്ല, ദൈവം മാത്രമാണ് കൂടെയുണ്ടായിരുന്നത്. സുചിത്ര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ അവസാനത്തെ റോഡ് ഏതാണ്? നീണ്ടു നിവര്‍ന്നു കിടക്കുന്ന ഈ റോഡുകള്‍ക്ക് ഒരു അവസാനം ഉണ്ടോന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

2025ന്റെ അവസാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ സെമി കണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാകും: പ്രധാനമന്ത്രി

നേമത്ത് രാജീവ് ചന്ദ്രശേഖർ, സുരേന്ദ്രൻ വർക്കലയിൽ, കെ മുരളീധരന് എതിർ സ്ഥാനാർഥി പത്മജ, ബിജെപിയുടെ പട്ടിക

ശശി തരൂരിന് വേണ്ടി സുരേഷ് ബിജെപിയെ ഒറ്റി: സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ്

സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിരുവനന്തപുരത്തെ ഈ നദികളില്‍ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments