Publish Date: Sat, 21 Nov 2020 (14:28 IST)
Updated Date: Sat, 21 Nov 2020 (14:30 IST)
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന വണ്ണിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാന്‍ സാധ്യതയുള്ള ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കു വയ്ക്കുകയാണ് നടന്‍ സുദേവ് നായര്‍.
'അബ്രഹാമിന്റെ സന്തതികള്‍', മാമാങ്കം എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്.ഭാഗ്യവശാല്‍ വണ്ണില്‍ എന്റെ എല്ലാ രംഗങ്ങളും മമ്മുക്കയ്ക്കൊപ്പമായിരുന്നു.ഓരോ തവണയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് എനിക്ക് സന്തോഷം തരുന്നതാണ് കാരണം സഹനടന്മാരുടെ അഭിനയം എളുപ്പമാക്കും. ഒരു രംഗം അഭിനയിക്കുന്നതിനുമുമ്പ് ഞാന്‍ എന്ത് തടസ്സം നേരിടുന്നുമെന്ന് അദ്ദേഹം മുന്നേ കൂട്ടി കണ്ടെത്തുമായിരുന്നു. അത് അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് ആണ്.സുദേവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്.