Webdunia - Bharat's app for daily news and videos

Install App

'ഗുഡ് ബൈ അപ്പാ..വീണ്ടും നിങ്ങളുടെ മകളായി ജനിച്ചാല്‍ മതി'; പിതാവിന്റെ മരണത്തില്‍ വിതുമ്പി നടി സുധാ ചന്ദ്രന്‍

Webdunia
തിങ്കള്‍, 17 മെയ് 2021 (11:00 IST)
പിതാവിന്റെ നിര്യാണത്തില്‍ വിതുമ്പി നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍. അഭിനേതാവ് കൂടിയായ കെ.ഡി.ചന്ദ്രന്‍ (84) ഇന്നലെയാണ് മരിച്ചത്. പിതാവിന്റെ മരണം തന്നെ ഏറെ വേദനിപ്പിക്കുന്നതായി സുധാ ചന്ദ്രന്‍ പറഞ്ഞു. 
 
"ഗുഡ് ബൈ അപ്പാ...നമ്മള്‍ വീണ്ടും കണ്ടുമുട്ടും വരെ...നിങ്ങളുടെ മകളായിരിക്കുക എന്നത് വലിയ അഭിമാനമായാണ് കാണുന്നത്...എന്റെ അവസാന ശ്വാസം വരെ അപ്പ നല്‍കിയ ഉപദേശങ്ങളും അനുഭവങ്ങളും മൂല്യങ്ങളും ഞാന്‍ പിന്തുടരുമെന്ന് ഉറപ്പ് നല്‍കുന്നു...എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ അപ്പയ്‌ക്കൊപ്പം പോയി..വീണ്ടും അങ്ങയുടെ മകളായി തന്നെ ജനിക്കണമെന്നാണ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നത്. ഓം ശാന്തി.."  സുധാ ചന്ദ്രന്‍ പറഞ്ഞു. 

സിനിമ, നാടക നടനായ കെ.ഡി.ചന്ദ്രന്‍ മുംബൈയില്‍ വച്ചാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ് കെ.ഡി.ചന്ദ്രന്‍. 

പാര്‍ലെ-ജി ബിസ്‌കറ്റിന്റെ പരസ്യത്തില്‍ അപ്പൂപ്പനായി അഭിനയിച്ചത് ചന്ദ്രനാണ്. ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പാര്‍ലെ-ജി പരസ്യം സൂപ്പര്‍ഹിറ്റായിരുന്നു. 

ജൂനൂന്‍ (1992), ഹംഹെ രാഹി പ്യാര്‍ കെ (1993), തീസര കോന്‍ (1994), തേരെ മേരെ സപ്‌നേ (1996), വെന്‍ വണ്‍ ഫാള്‍സ് ഇന്‍ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹര്‍ ദില്‍ ജോ പ്യാര്‍ കരേഖാ (2000), പുകാര്‍ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബന്‍ന ചാഹ്തി ഹൂം (2003), കോയി മില്‍ ഗയ (2003) എന്നിവയാണ് കെ.ഡി.ചന്ദ്രന്‍ വേഷമിട്ട പ്രധാന സിനിമകള്‍. സ്റ്റാര്‍ ടി.വി. സീരിയല്‍ ഗുല്‍മോഹറി(1999)ലും അഭിനയിച്ചിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

70 ലക്ഷം രൂപയുടെ അക്ഷയ ലോട്ടറി ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

രാഷ്ട്രീയ കൃഷി വികാസ് യോജന വഴിസൂക്ഷ്മ ജലസേചന പദ്ധതി:അപേക്ഷിക്കാം

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, 2 മരണം

സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം ചെയ്യരുത്: കാന്തപുരം വിഭാഗം

പ്രായപരിധി മാനദണ്ഡത്തിൽ ഇളവുണ്ടാകില്ലെന്ന് സൂചന, പിണറായി വിജയന് പിബിയിൽ നിന്നും മാറേണ്ടി വന്നേക്കും

അടുത്ത ലേഖനം
Show comments