Publish Date: Mon, 06 Dec 2021 (12:13 IST)
Updated Date: Mon, 06 Dec 2021 (12:15 IST)
സിനിമയിലെത്തിയ കാലം മുതല്‍ മമ്മൂട്ടിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു സുകുമാരന്‍. ഇരുവരും ഒന്നിച്ച് നിരവധി സിനമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് സുകുമാരന്‍ ഇടയ്ക്കിടെ പറയാറുണ്ടെന്ന് സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരന്‍ ഓര്‍ക്കുന്നു. മമ്മൂട്ടിയെ മനസ് വളരെ ശുദ്ധമാണെന്നും മല്ലിക പറഞ്ഞു.
' മമ്മൂട്ടിയെ കുറിച്ച് ഇടയ്ക്കിടെ സുകുമാരേട്ടന്‍ പറയും. മമ്മൂക്കയുടെ മനസ് നല്ലതാ. 'എന്റെ കൂട്ടാ മമ്മൂട്ടി, നാക്ക് ചിലപ്പോ ഒന്ന് പെശകും' എന്ന് സുകുമാരേട്ടന്‍ പറയാറുണ്ട്. എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം തന്നെ ഫോണ്‍ വിളിച്ച് സമാധാനിപ്പിക്കും. പലര്‍ക്കും അങ്ങനെയൊരു മനസ് കാണാറില്ല. മമ്മൂട്ടി അന്നും ഇന്നും ഒരുപോലെയാണ്,' മല്ലിക പറഞ്ഞു.