സുമേഷും രമേഷും വരുന്നു, നവംബര്‍ 26ന് തിയറ്ററുകളില്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 18 നവം‌ബര്‍ 2021 (17:08 IST)
ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സുമേഷ് ആന്റ് രമേഷ്. നവംബര്‍ 26ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു.സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലിംകുമാര്‍, പ്രവീണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 
ഗ്രാമീണ പശ്ചാത്തലത്തിലൂടെ രണ്ടു യുവാക്കളുടെ കഥ രസകരമായ രീതിയില്‍ പറയുന്ന സിനിമ പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തും.
 
 അര്‍ജുന്‍ അശോകനും രാജീവ് പിള്ളയും താരനിരയിലുണ്ട്.ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
 
വൈറ്റ് സാന്‍സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

അടുത്ത ലേഖനം
Show comments