Webdunia - Bharat's app for daily news and videos

Install App

'ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം'; പള്‍സര്‍ സുനിയുടേതെന്ന പേരില്‍ കത്ത് പ്രചരിക്കുന്നു, കത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Webdunia
വ്യാഴം, 6 ജനുവരി 2022 (15:46 IST)
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന് എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് മലയാളികളെ ഞെട്ടിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് കത്തിലെ ഗുരുതര പരാമര്‍ശം. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയാണ് കത്ത് പുറത്തുവിട്ടത്. 'അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും' എന്ന കത്തിലെ വരികളാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 2018 മേയ് ഏഴിനാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. 
 
' വിജീഷിനും എനിക്കും ശരിക്കും കിട്ടിയിട്ടും ഒന്നും പറഞ്ഞില്ല. വിജീഷ് പറയുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ ചേട്ടനെ പറ്റി ഒന്നും പറഞ്ഞില്ല. വിജീഷ് എന്നോട് ചോദിച്ചു നമ്മളെ ദിലീപ് ചേട്ടന്‍ രക്ഷിക്കില്ലേയെന്ന്. നമുക്ക് ചേട്ടന്‍ ഒരു വഴി കാണിച്ച് തരും കൊന്നാലും ചേട്ടന്റെ പേര് പറയരുതെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നതുവരെ വിജീഷ് ഒന്നും പൊലീസിനോട് പറഞ്ഞില്ല. ഒരു തെണ്ടിയുടെ പാത്രത്തില്‍ നിന്ന് കഴിക്കേണ്ടിവന്നാലും ചേട്ടന്റെ പണം നമുക്ക് വേണ്ട സുനി എന്ന് വിജീഷ് പിന്നീട് പറഞ്ഞു,' എന്നും കത്തിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം