Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേസിൽ തുടരന്വേഷണം വേണം: മുഖ്യമന്ത്രിക്ക് കത്തയച്ച് നടി

കേസിൽ തുടരന്വേഷണം വേണം: മുഖ്യമന്ത്രിക്ക് കത്തയച്ച് നടി
, തിങ്കള്‍, 3 ജനുവരി 2022 (17:44 IST)
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് അക്രമണത്തിന് ഇരയായ നടി. ഇക്കാര്യം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. കേസിൽ പ്രതിയായ ദിലീപിനെതിരെ സുഹൃത്ത് കൂടിയായ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടി തുടരന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്.
 
കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ പറയുന്നു. നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെ‌ളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ പറ്റിയും ഇയാൾ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇക്കാര്യങ്ങളി‌ലെല്ലാം തുടരാന്വേഷണം നടത്തണമെന്നാണ് നടിയുടെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തേങ്ങ കൊണ്ട് ഏറ്: താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്ക്, എറിഞ്ഞ തീർത്ഥാടകനെ പിടികൂടി