Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയമല്ല... വിവാഹത്തെക്കുറിച്ച് സുരഭി സന്തോഷ്

Surabhi Santosh Surabhi Santosh wedding Surabhi Santosh husband name

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (12:29 IST)
സുരഭി സന്തോഷ് ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. തന്റെ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. വിവാഹമെപ്പൊഴാണെന്ന് വിവരവും നടി കൈമാറി.
 
പ്രണയമല്ല അറേഞ്ച് മാര്യേജ് ആണ് സുരഭിയുടേത്. മാര്‍ച്ചില്‍ ആയിരുന്നു ഇരുവരും കണ്ടുമുട്ടിയത്. വിവാഹനിശ്ചയം നേരത്തെ നടന്നെങ്കിലും അതേക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നടി നല്‍കിയിരുന്നില്ല. അതിനുള്ള കാരണം എന്താണെന്ന് സുരഭി തന്നെ പറയുകയാണ്.
വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ആയിരുന്നു വിവാഹനിശ്ചയമെന്നും പരസ്പരം തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കുറച്ച് സമയം വേണമെന്ന് തോന്നിയെന്നും അതുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടെയും നല്‍കാത്തതെന്നും നടി പറഞ്ഞു. ഇത്രയും നാള്‍ കൊണ്ട് പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചു.
 ഒരുമിച്ചു പോകാന്‍ പറ്റും എന്നും മനസ്സിലായതോടെയാണ് എല്ലാവരോടും ഈ വിവരം വെളിപ്പെടുത്താം എന്ന തീരുമാനിച്ചതെന്ന് സുരഭി പറഞ്ഞു. 
' എന്റെ അഭിരുചികള്‍ മനസ്സിലാക്കുന്ന, എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഒരാള്‍ ആണ് പ്രണവ്. മാര്‍ച്ച് 25 നാണ് ഞങ്ങളുടെ വിവാഹം. തിരുവനന്തപുരം കോവളത്ത് വച്ചായിരിക്കും ചടങ്ങുകള്‍',-സുരഭി പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് നടി സുരഭിയുടെ ചെക്കന്‍,പ്രണവ് ചന്ദ്രന്‍ ആരാണെന്ന് അറിയാമോ ?