Webdunia - Bharat's app for daily news and videos

Install App

തരംതാഴ്ത്തി,തോറ്റു തുന്നം പാടിയ അതേ സ്ഥലത്ത് മിന്നും വിജയം നേടിയ മനുഷ്യന്‍, ഇന്ന് സുരേഷ് ഗോപിയുടെ ദിനം, ആശംസകളുമായി നടി റോഷ്‌ന ആന്‍ റോയ്

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജൂണ്‍ 2024 (15:38 IST)
Suresh Gopi
നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയ്. സുരേഷ് ഗോപിയുടെ വിജയം ആഘോഷമാക്കുകയാണ് നടി. രാഷ്ട്രീയമറിഞ്ഞ സുരേഷ് ഗോപിക്ക് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്‌തെന്നും നേരത്തെ തോറ്റു തുന്നം പാടിയ അതേ സ്ഥലത്തു തന്നെ വീണ്ടും ഇന്നാണ് അദ്ദേഹം വിജയിച്ചതെന്നും ഓര്‍മ്മിപ്പിക്കുകയാണ് റോഷ്‌ന.
 
റോഷ്‌നയുടെ വാക്കുകളിലേക്ക്
 
'രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയം  സന്തോഷം സുരേഷേട്ടാ ...... 
നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കേണ്ട ഒരാള്‍ തന്നെയാണ് ... വോട്ടു ചോദിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവ്ഗണനയോടെ നിങ്ങളെ നോക്കി കണ്ടവര്‍ക്കു മുന്നില്‍ 
''തൃശ്ശൂര്‍ ഞാന്‍ ഇങ്ങ് എടുക്കുവാ ''എന്ന് പറഞ്ഞ വാചകത്തില്‍ മേല്‍ എത്രത്തോളം അദ്ദേഹത്തെ പറയാമോ അത്രത്തോളം തരം താഴ്ത്തി ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.... 
  
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ... അദ്ദേഹത്തിന്റെ മാനുഷീക മൂല്യങ്ങളെ , അദ്ദേഹത്തിന്റെ കലാ പ്രവര്‍ത്തനങ്ങളെ എല്ലാം മറന്ന ആളുകള്‍ വോട്ട് ചോദിക്കാന്‍ ചെന്നപ്പോള്‍ പോലും അയാളോട് പെരുമാറിയ രീതി , എവിടെയൊക്കെ അധിക്ഷേപിക്കാമോ അവിടെയൊക്കെ അദ്ദേഹത്തെ തരംതാഴ്ത്തി നിര്‍ത്തി , തോറ്റു തുന്നം പാടിയ. അതേ 
സ്ഥലത്തു തന്നെ വീണ്ടും നിന്നു അയാള്‍ വിജയിച്ചിരിക്കുകയാണ് ..... 
ഇന്നയാളുടെ ദിവസമാണ് ....SG
അപ്പോ പറഞ്ഞപോലെ ... തൃശ്ശൂര്‍... ഞാന്‍ അങ്ങോട്ട് എടുത്ത് ... സുരേഷ് ഗോപി',-റോഷ്‌ന കുറിച്ചു.
 
ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റോഷ്‌ന.നടന്‍ കിച്ചു ടെല്ലസാണ് റോഷ്‌നയുടെ ഭര്‍ത്താവ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshna Ann Roy (@roshna.ann.roy)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments