കേരള സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തൃശ്ശൂർ എടുക്കുമോ എന്നതാണ് ആദ്യം മുതലേ അറിയേണ്ടിയിരുന്നത്. ഒരു ഘട്ടത്തിലും താഴേക്ക് പോകാതെ ലീഡ് നില ഉയർത്തിക്കൊണ്ടുവന്ന സുരേഷ് ഗോപി നിലവിൽ 60,131 വോട്ടിന് മുന്നിലാണ്. വിജയം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് ബിജെപി പ്രവർത്തകരും. ആ ആവേശം സിനിമ പ്രവർത്തികളിലേക്കും കൂടി എത്തിയിരിക്കുകയാണ്. നടി സാധിക വേണുഗോപാൽ ആദ്യം തന്നെ തന്റെ സന്തോഷം അറിയിച്ചിരുന്നു.
പിന്നാലെ നടി വീണ നായരും സുരേഷ് ഗോപിയുടെ മിന്നും വിജയത്തിൽ സന്തോഷം അറിയിച്ചു.
രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറാണ്. കടുത്ത മത്സരം സൃഷ്ടിക്കാനായി വടകരയിൽ നിന്നും തൃശ്ശൂരിലേക്ക് എത്തിയ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ മണിക്കൂറിൽ തന്നെ എൽഡിഎഫിന് മുൻതൂക്കമുള്ള പ്രദേശങ്ങളിലെ വോട്ട് ആകെ സുരേഷ് ഗോപി പിടിച്ചെടുത്തു. ഇതോടെ ലീഡ് നില പതിയെ കുതിച്ചുയർന്നു.