Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും സുരേഷ് ഗോപിയും ആറാടിയ ഒരു വടക്കന്‍ വീരഗാഥയുടെ എച്ച്ഡി പതിപ്പ് ഫ്രീയായി യൂട്യൂബില്‍ കാണണോ!

മമ്മൂട്ടിയും സുരേഷ് ഗോപിയും ആറാടിയ ഒരു വടക്കന്‍ വീരഗാഥയുടെ എച്ച്ഡി പതിപ്പ് ഫ്രീയായി യൂട്യൂബില്‍ കാണണോ!

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 26 ജൂണ്‍ 2022 (10:54 IST)
മമ്മൂട്ടിയും സുരേഷ് ഗോപിയും ആറാടിയ ഒരു വടക്കന്‍ വീരഗാഥയുടെ എച്ച്ഡി പതിപ്പ് ഫ്രീയായി യൂട്യൂബില്‍ കാണാന്‍ സാധിക്കും. പലര്‍ക്കും ഇത് അറിയില്ല. ചതിയുടെ മാത്രം പേരില്‍ അറിയപ്പെട്ട ചന്തുവിന് മറ്റൊരു മുഖം നല്‍കിയ എംടിയുടെ രചനാ വൈഭവത്താലാണ് സിനിമ പിറന്നത്. ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട സിനിമ തന്നെ. 
 
1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഔദ്യോഗിക എച്ച് ഡി പതിപ്പ് എസ് ക്യൂബ് ഫിലിംസ് നിര്‍മാണ കമ്പനിയാണ് യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. യുട്യൂബില്‍നിന്നും എപ്പോള്‍ വേണമെങ്കിലും സിനിമ കാണാം. മമ്മൂട്ടിയുടെ മാത്രമല്ല സുരേഷ് ഗോപി, മാധവി, ക്യാപ്റ്റന്‍ രാജു, ബാലന്‍ കെ നായന്‍, തുടങ്ങിയ അഭിനയതാക്കളുടെല്ലാം ഏറ്റവും മികച്ച പ്രകടനം ദൃശ്യമായ സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ.
 
മികച്ച നടന്നുള്ള ദേശീയാ പുരസ്‌കാരം സിനിമ മമ്മൂട്ടിയ്ക്ക് നേടിക്കൊടുത്തു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും, മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനുള്ള ദേശീയ പുരസ്‌കാരവും സിനിമ സ്വാന്തമാക്കി. ഏഴ് സംസ്ഥാന പുരസ്‌കാരവും ചിത്രം നേടി. 300 ദിവസത്തിലധികമാണ് സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപിയോ മോഹന്‍ലാലോ മൂത്തത്? മമ്മൂട്ടിയുമായുള്ള പ്രായവ്യത്യാസം എത്ര?