Webdunia - Bharat's app for daily news and videos

Install App

രണ്‍ജി പണിക്കര്‍ വീണ്ടും പേനയെടുക്കുന്നു, ഇടിവെട്ട് ഡയലോഗുകളുമായി സുരേഷ്‌ഗോപി ചിത്രം ഉടന്‍ !

സുബിന്‍ ജോഷി
ചൊവ്വ, 29 ജൂണ്‍ 2021 (14:18 IST)
രണ്‍‌ജി പണിക്കര്‍ വീണ്ടും തിരക്കഥാ രചനയിലേക്ക് മടങ്ങിവരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ എന്ന സിനിമയുടെ ക്ലൈമാക്‍സ് രംഗങ്ങളാണ് രണ്‍ജി എഴുതുന്നത്. തകര്‍പ്പന്‍ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമുള്ള സീക്വന്‍സുകളുമാണ് രണ്‍ജി എഴുതുന്നത്. ഇത് കാവല്‍ എന്ന സിനിമയെ മാസിന്‍റെ പരകോടിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
 
കാവലിന്‍റെ ഈ ക്ലൈമാക്‍സ് മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ബാക്കിയുള്ള ഭാഗങ്ങളുടെ ഡബ്ബിംഗ് സുരേഷ് ഗോപി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നാലുടന്‍ തന്നെ കാവല്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ആലോചിക്കുന്നത്.
 
കസബയ്‌ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ചിത്രത്തിന്‍റെ പോസ്റ്ററും ടീസറുമൊക്കെ വലിയ തരംഗമായി മാറിയിരുന്നു. ഇടുക്കി പശ്‌ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ ഫാമിലി ത്രില്ലറില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
 
രണ്‍ജി പണിക്കര്‍ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‌വില്‍ എന്‍റര്‍‌ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് കാവല്‍ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments