സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സര്‍പ്രൈസ് സമ്മാനം എന്ന നിലയ്ക്കാണ് പാപ്പന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടത്. അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് മകന്‍ ഗോകുല്‍ സുരേഷും ഇത് പങ്കുവെച്ചിരുന്നു. ആദ്യമായി അച്ഛനൊപ്പം അഭിനയിക്കാന്‍ അതിന്റെ ത്രില്ലിലാണ് ഗോകുല്‍.
'പാപ്പനിലെ ഈ ചിത്രം പങ്കുവയ്ക്കുമ്പോള്‍, അച്ഛനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ എത്രമാത്രം ഭാഗ്യവാനാണ് എന്ന് ചിന്തിക്കുകയാണ്. വീട്ടില്‍ ഒരു സൂപ്പര്‍ഡാഡായും സ്‌ക്രീനിലെ കഥാപാത്രങ്ങളായും കാണുന്നതുമെല്ലാം ഭാഗ്യമാണ്. എല്ലാത്തിനും നന്ദി, ജന്മദിനാശംസകള്‍ അച്ഛാ.'- ഗോകുല്‍ സുരേഷ് കുറിച്ചു.
എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല ഉഷ വെളിപ്പെടുത്തിയിരുന്നു.ഒന്നിലധികം ലുക്കുകളില്‍ നടന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.