Webdunia - Bharat's app for daily news and videos

Install App

മീനാക്ഷി ആദ്യമായി നായിക, വരുന്നത് കുറ്റാന്വേഷണ ചിത്രം,ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി സുരേഷ് ഗോപി

കെ ആര്‍ അനൂപ്
ബുധന്‍, 1 ഫെബ്രുവരി 2023 (09:02 IST)
മലയാളികളുടെ പ്രിയതാരം മീനാക്ഷി ആദ്യമായി നായികയാകുന്ന ,വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമായ ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.  
 
മലയാളത്തിന്റെ പ്രിയതാരം മീനാക്ഷി യോടൊപ്പം ശരത് ഗോപാല്‍ നായകനായെത്തുന്ന 'ജൂനിയേഴ്‌സ് ജേണി' യുടെ ചിത്രീകരണം
പൂത്തോട്ട, പെരുമ്പളം പ്രദേശങ്ങളിലായി പൂര്‍ത്തിയാവുന്നു. 
 
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വ്യത്യസ്തമായ
കുറ്റാന്വേഷണ ചിത്രമാണ് ജൂനിയേഴ്‌സ് ജേണി. തീര്‍ത്തും സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് സിനിമചര്‍ച്ച ചെയ്യുന്നത്. 
 
ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സലോമി ജോണി പുലിതൂക്കില്‍,കോ പ്രൊഡ്യൂസര്‍ -വല്‍സലകുമാരി ചാരുമ്മൂട്, ഡി.ഒ.പി - ഷിനോബ് ടി.ചാക്കോ, എ ഡിറ്റിംഗ് - ജോണ്‍കുട്ടി, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- അജിത് ആനന്ദ്, ആര്‍ട്ട് -ഡാനി മുസ്രീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സച്ചി ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജിത്ത് തിക്കോടി, മേക്കപ്പ് - ദേവദാസ്, കോസ്റ്റ്യൂംസ് - ടെല്‍മ ആന്റണി, കൃഷ്ണകുമാര്‍, പി ആര്‍ ഒ - അയ്മനം സാജന്‍, ഡിസൈന്‍ -അദിന്‍ ഒല്ലൂര്‍, സ്റ്റുഡിയോ - ചിത്രാഞ്ജലി. 
 
മീനാക്ഷി, ശരത് ഗോപാല്‍, വിജയരാഘവന്‍, സുധീര്‍ കരമന, അരുണ്‍, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ അരവിന്ദ്, സൗമ്യ ഭാഗ്യം, ജയകൃഷ്ണന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, നീനാ കുറുപ്പ്, ജീജാ സുരേന്ദ്രന്‍, ജോമോന്‍ ജോഷി, ശാന്തകുമാരി, വിജയന്‍ കാരന്തൂര്‍, രശ്മി സജയന്‍, കോബ്രാ രാജേഷ്, കണ്ണന്‍ പട്ടാമ്പി എന്നിവര്‍ അഭിനയിക്കുന്നു .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

Diya Krishna: നികുതി അടച്ച രേഖകള്‍ അടക്കം അന്വേഷണ സംഘത്തിനു കൈമാറി; ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍

അടുത്ത ലേഖനം
Show comments